നിലയുറപ്പിച്ച രാഹുല്‍ പുറത്ത്; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം,ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

(www.kl14onlinenews.com) (04-Sept-2021)

നിലയുറപ്പിച്ച രാഹുല്‍ പുറത്ത്; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
ലണ്ടൻ:
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

നിലയുറപ്പിച്ച ഓപ്പണർ കെ.എൽ രാഹുലാണ് പുറത്തായത്. 101 പന്തുകൾ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 46 റൺസെടുത്ത രാഹുലിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സനാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നൽകിയത്.

നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ഇന്ത്യ. ടീം ഇപ്പോഴും ഇംഗ്ലണ്ട് സ്കോറിനേക്കാൾ 16 റൺസ് പിന്നിലാണ്. രോഹിത് ശർമ (36*), ചേതേശ്വർ പൂജാര എന്നിവരാണ് ക്രീസിൽ.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 99 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 191 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 290 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഒലി പോപ്പും ക്രിസ് വോക്സും ഇംഗ്ലണ്ടിനായി അർധ സെഞ്ചുറി നേടി.

Post a Comment

أحدث أقدم