ആസ്വാദകർക് കൺകുളിർമയേകി കെ ഇ എ സിറ്റി ഏരിയയുടെ മാജിക് ഷോ

(www.kl14onlinenews.com) (04-Sept-2021)

ആസ്വാദകർക് കൺകുളിർമയേകി കെ ഇ എ സിറ്റി ഏരിയയുടെ മാജിക് ഷോ
കുവൈറ്റ്‌ :
കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പ്പാട്രിയേറ്റ് അസോസിയേഷൻ കുവൈറ്റ്‌ സിറ്റി ഏരിയ കെ ഇ എ കാസറഗോഡ് ഉത്സവ് 2021 ന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച മജീഷ്യൻ രാജീവൻ ഒളവറയുടെ മാജിക്‌ ഷോ ആസ്വാദകർക് കുളിർമയേകുന്നതായിരുന്നു

സൂം ആപ്ലിക്കേഷനിൽ കൂടി നടന്ന പരിപാടി ഏരിയ വൈസ് പ്രസിഡന്റ്‌ റസാഖ് ചെംനാടിന്റെ അധ്യക്ഷതയിൽ കെ ഇ എ ചീഫ് പാട്രൻ സത്താർ കുന്നിൽ ഉദ്‌ഘാടനം ചെയ്തു കേന്ദ്ര ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ മുഹമ്മദ്‌ കുഞ്ഞി സി എച്, അഡ്വൈസറി ബോർഡ് അംഗം ഹമീദ് മധുർ, കേന്ദ്ര സെക്രട്ടറി ജലീൽ ആരിക്കാടി, അബ്ദുല്ല കടവത്ത്, ഹനീഫ പാലായി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മുനീർ കുണിയ, അസീസ് തളങ്കര, കബീർ തളങ്കര എന്നിവർ പരിപാടി നിയന്ത്രിച്ചു
ഉമർ ഉപ്പള സ്വാഗതവും നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post