ഹരിത വിവാദം; പരസ്യ പ്രതികരണത്തിനില്ലെന്ന് ലീഗ് നേതൃത്വം,ഈ മാസം എട്ടാം തിയതി നടക്കുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും

(www.kl14onlinenews.com) (04-Sept-2021)

ഹരിത വിവാദം; പരസ്യ പ്രതികരണത്തിനില്ലെന്ന് ലീഗ് നേതൃത്വം
കോഴിക്കോട്:
ഹരിത വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലീംലീഗ് നേതൃത്വം. ഈ മാസം എട്ടാം തിയതി നടക്കുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. പ്രതികരണം അതിന് ശേഷം മതിയെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന്റേത്.
ഹരിത വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് ലീഗ് നേതൃത്വം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ മാപ്പു പറഞ്ഞിട്ടും സ്വീകാര്യമാകാതെ പരാതിയുമായി മുന്നോട്ടുപോകാനുള്ള ഹരിതയുടെ നീക്കത്തോടാണ് നേതൃത്വം മറുപടി നല്‍കാത്തത്.

മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും പ്രതികരണം അറിയിക്കുക. നേതാക്കളുടെ ഖേദപ്രകടനമല്ല, ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹരിത.

Post a Comment

Previous Post Next Post