(www.kl14onlinenews.com) (04-Sept-2021)
ഡിവൈഎഫ്ഐ സമരം കാപട്യം മുസ്ലിംലീഗ്
പുത്തിഗെ:
പുത്തിഗെയുടെ ഏക ടൗണായ സീതാംഗോളിൽ ഒരു മൂത്രപുര പോലും നിർമ്മിക്കാൻ പറ്റാത്ത ഭരണ സമിതി മലക്കം മറിയുകയാണെന്ന് മുസ്ലിംലീഗ് പുത്തിഗെ പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.അബ്ദുല്ല കണ്ടത്തിൽ ആരോപിച്ചു.കാലങ്ങളായി പുത്തിഗെ പഞ്ചായത്ത് ഭരിക്കുന്നത് എൽ.ഡി.എഫാണ്. ഇന്ന് വരെ ഒരു അടിസ്ഥാന സൗകര്യം കൊണ്ട് വരാൻ ഭരണ സമിതിക്ക് സാധിച്ചിട്ടില്ല .ബി.ജെ.പി യെ കൂട്ട് പിടിച്ച് മാത്രം അധികാരത്തിൽ വവരാറുള്ള സി.പി.എം. ന്റെ ഭരണ പരാജയം മറച്ച് വെക്കാൻ ഡി.വൈ.എഫ് ഐ യെ ഉപയോഗിച്ചുള്ള തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ വേണ്ടിയുള്ള സിപിഎം ശ്രമം വിലപ്പോവില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പന്ത്രണ്ട് വർഷമായി തെരുവ് കച്ചവടം നടത്തുന്ന സ്ഥലത്തിന്റെ എതിർവശമാണ് കലക്ടർ മൂത്രപുരക്ക് വേണ്ടി സ്ഥലം അനുവദിച്ചത്,അത് നടത്താതെ പാവപ്പെട്ട തെരുവ് കച്ചവടക്കാരെ മുഴുവനും അടച്ച് പൂട്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഡിവൈഎഫ്ഐ യുടെ തെരുവ് കച്ചവടക്കാർ ക്കെതിരെയുള്ള സമരത്തെ എല്ലാവരും ഒറ്റക്കെട്ടായി നേരിടും എന്ന് അദ്ദേഹം പറഞ്ഞു.
إرسال تعليق