കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക; പരീക്ഷാകേന്ദ്രം, ജില്ല എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ലെന്ന് പിഎസ്‍സി

(www.kl14onlinenews.com) (04-Sept-2021)

കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക; പരീക്ഷാകേന്ദ്രം, ജില്ല എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ലെന്ന് പിഎസ്‍സി
തിരുവനന്തപുരം:
പിഎസ്‍സി പരീക്ഷകൾക്ക് പരീക്ഷയെഴുതാനുള്ള കൺഫർമേഷൻ നൽകുന്ന സമയത്ത് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നുണ്ട്. ഇതിനായി പരീക്ഷാകേന്ദ്രം ആവശ്യമുളള ജില്ലയിലേക്ക് കമ്യൂണിക്കേഷൻ അഡ്രസ് ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിന് ശേഷം ജില്ല തെരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതുമാണ്. ആയതിനാൽ പിഎസ്‍സി പരീക്ഷകൾക്ക് ജില്ലാ മാറ്റം, പരീക്ഷ കേന്ദ്രമാറ്റം എന്നിവ പിന്നീട് അനുവദിക്കുന്നതല്ല. പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم