എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മ്യൂണിറ്റി ഡെവലപ്പ് പ്രാഗ്രാം പ്രവർത്തനം ആരംഭിച്ചു

(www.kl14onlinenews.com) (03-Sept-2021)

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മ്യൂണിറ്റി ഡെവലപ്പ് പ്രാഗ്രാം പ്രവർത്തനം ആരംഭിച്ചു
കാസർകോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ(CDP) പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. അണങ്കൂരിലെ ജില്ലാ എസ്.കെ.എസ്.എസ്.എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഡി.പി സെന്ററിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായി കുണിയ ഇബ്രാഹിം ഹാജി നിർവഹിച്ചു.ചടങ്ങിൽപാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ,സമസ്തവൈസ് പ്രസിഡന്റ് യു.എം അബ്ദുൽ റഹ്മാൻ മൗലവി, സി.കെ.കെ മാണിയൂർ, പി.എസ് ഇബ്രാഹിം ഫൈസി, താജുദ്ദീൻ ദാരിമി പടന്ന, സുഹൈർ അസ്ഹരി പള്ളങ്കോട്, വി.കെ മുഷ്താഖ് ദാരിമി മൊഗ്രാൽപുത്തൂർ, ബശീർ ദാരിമി, ഇസ്മായിൽ അസ്ഹരി, മുഹമ്മദ് ഫൈസി കജെ,യൂനുസ് ഫൈസി കാക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.ജില്ലാകോഡിനേറ്റർ റാസിഖ് ഹുദവി പേരാൽ സി.ഡി.പി.പദ്ധതി വിശദീകരിച്ചു.
എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന മുന്നേറ്റ യാത്രയോടനുബന്ധിച്ച് രൂപം കൊണ്ട സി.ഡി.പി യുടെലക്ഷ്യം ഉദ്യോഗാർത്ഥികൾക്ക് അർഹമായ സർക്കാർ ജോലി സാധ്യതകൾ കണ്ടെത്തുകയും ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുകയുമാണ് ജില്ലയിലെ ശാഖാ, ക്ലസ്റ്റർ, മേഖലാ തലങ്ങളിലും ഓറിയന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ കൂടുതൽ ചടുലമാക്കും. ആദ്യപടിയായി മേഖലാ തലങ്ങളിൽ സി.ഡി.പി സെന്ററുകൾ ഉടനെ ആരംഭിക്കുമെന്ന് കോഡിനേറ്റർ റാസിഖ് ഹുദവി പേരാൽ അറിയിച്ചു.

Post a Comment

Previous Post Next Post