(www.kl14onlinenews.com) (04-Sept-2021)
സിൽവർ സ്റ്റാർ മൈദാനിയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ മിറർ സ്ഥാപിച്ചു
തൃക്കരിപ്പൂർ/ബാക്കിരിമുക്ക്: അപകടം പതിയിരിക്കുന്ന മൈദാനി V. K. P. റോഡിൽ മസ്ജിദ് പരിസരത്ത് സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബ് മൈദാനിയുടെ സാമൂഹികമായ ഇടപെടലിന്റെ ഭാഗമായി കെ. പി. റഫീഖിന്റെ സ്മരണക്കായി സ്ഥാപിച്ച റോഡ് സുരക്ഷാ മിറർ പൂവളപ്പ് വാർഡ് മെമ്പറും തൃക്കരിപ്പൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സൗദ നാടിന്ന് സമർപ്പിച്ചു. അത്യാവശ്യ മേഖലകളിലെല്ലാം റോഡ് സുരക്ഷാ മിറർ സ്ഥാപിക്കാനുള്ള സിൽവർ സ്റ്റാർ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഥമ കാൽവെപ്പാണിത്.
ചടങ്ങിൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ടി എം മുസ്തഫ , ട്രഷറർ ഗുൽസാർ കെ പി, വി കെ പി ജലീൽ മാസ്റ്റർ, എം എ റഷീദ്, ടി എം മുനീർ, ആസിഫ് മൈദാനി, റഫീഖ് മാസ്റ്റർ, ഷരീഫ് ടി എം, മഹറൂഫ് കെ , ഫർസീൻ, നദീർ,മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق