(www.kl14onlinenews.com) (03-Sept-2021)
താലിബാന്‍ സ്ഥാപക നേതാവ് മുല്ല ബറാദര്‍ അഫ്ഗാന്‍ ഭരണാധികാരിയാകും
കാബൂള്‍:
താലിബാന്റെ സ്ഥാപകരില്‍ ഒരാളായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണാധികാരിയാകും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
താലിബാന്റെ രാഷ്ട്രീയകാര്യ മേധാവിയാണ് നിലവില്‍ ബറാദര്‍. താലിബാനുവേണ്ടി ദോഹയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താറുള്ളത് ബറാദര്‍ ആണ്. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ വിശ്വസ്ഥാനായിരുന്നു ബറാദര്‍. മുല്ല ഒമറിന്റെ സഹോദരിയെയാണ് ബറാദര്‍ വിവാഹം ചെയ്തിരിക്കുന്നതും. താലിബാന്റെ മികച്ച യുദ്ധതന്ത്രജ്ഞനും കമാന്‍ഡറുമായി അറിയപ്പെടുന്ന വ്യക്തിയാണ് ബറാദര്‍.
മുല്ല ഒമറിന്റെ മകന്‍ മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനേഖായ് എന്നിവരും പുതിയ സര്‍ക്കാരില്‍ പ്രധാന സ്ഥാനങ്ങളില്‍ ഉണ്ടാകും. മുതിര്‍ന്ന നേതാക്കളെല്ലാം കാബൂളില്‍ എത്തിയതായും പുതിയ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 15ന് ആണ് താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചത്.
إرسال تعليق