അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി

(www.kl14onlinenews.com) (04-Sept-2021)

അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി
അബുദാബി:
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ജനങ്ങളുടെ ഉന്നമനവും അഭിവൃദ്ധിയും ഉയര്‍ത്തുന്ന നിലയില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സാമ്പത്തിക, വ്യാപാര ബന്ധം വിപുലീകരിക്കാനുള്ള വഴികളും ചര്‍ച്ചയായി. കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളും ആഗോള തലത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളും പ്രധാനമന്ത്രിയും അബുദാബി കീരീടാവകാശിയും ചര്‍ച്ച ചെയ്തു.

Post a Comment

أحدث أقدم