(www.kl14onlinenews.com) (04-Sept-2021)
കാഞ്ഞങ്ങാട് മത്സ്യവണ്ടികൾക്ക് നിയന്ത്രണം
കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റിൽ പകൽ സമയങ്ങളിൽ മത്സ്യം കയറ്റിറക്കാൻ വരുന്ന വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്താൻ ഇന്ന് ചേർന്ന മത്സ്യ മൊത്ത വിതരണക്കാരുടെ യോഗത്തിൽ ധാരണയായി.മത്സ്യം കയറ്റി വരുന്ന വാഹനങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെ മത്സ്യ മാർക്കറ്റിൽ പാർക്ക് ചെയ്ത് കയറ്റിറക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്.മത്സ്യ മാർക്കറ്റിൻ്റെ മുൻവശത്ത് നടത്തുന്ന മത്സ്യ കച്ചവടത്തിനും നിരോധനമേർപ്പെടുത്താനും നിരോധനം ലംഘിച്ച് കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫൈൻ ഈടാക്കി നിയമ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്,ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ കെ.വി സരസ്വതി,നഗരസഭ സെക്രട്ടറി റോയി മാത്യു, മൊത്ത വിതരണ യൂന്നിയൻ പ്രതിനിധികളായ അബ്ദുൾ സലാം, സി.എച്ച് മൊയ്തീൻ കുഞ്ഞി,കെ.ശ്രീശൻ, അബ്ദുൾ നസീർ, രമേശൻ, ബി എ റഫീഖ് ഹെൽത്ത് സൂപ്പർവൈസർ അരുൾ എന്നിവർ പങ്കെടുത്തു.
إرسال تعليق