വായനാ ദിനത്തിൽ ചർച്ചാ സംഗമം സംഘടിപ്പിച്ച് എസ് എസ് എഫ് മധൂർ

(www.kl14onlinenews.com) (19-Jun-2021)

വായനാ ദിനത്തിൽ ചർച്ചാ സംഗമം സംഘടിപ്പിച്ച് എസ് എസ് എഫ് മധൂർ



മധൂർ :
എസ് എസ് എഫ് സംസ്ഥാനത്തുടനീളം വായനയുടെ രസതന്ത്രം എന്ന ശീർഷകത്തിൽ സെക്ടർ ഘടകങ്ങളിൽ സംഘടിപ്പിക്കുന്ന ചർച്ച സംഗമം എസ് എസ് എഫ് മധൂർ സെക്ടർ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഗമിച്ചു. സെക്ടർ പ്രസിഡന്റ്‌ ലത്തീഫ് ത്വാഹനഗറിന്റെ അധ്യക്ഷതയിൽ പെരിങ്ങത്തൂർ ഡിവിഷൻ കലാലയം സെക്രട്ടറി സഫറുദ്ധീൻ നൂറാനി പരിപാടി ഉദ്ഘാടനം ചെയ്തു.

ചർച്ചയിൽ സെക്ടറിന് കീഴിലുള്ള യൂണിറ്റിലെ വിദ്യാർത്ഥികൾ സംവദിച്ചു.

സെക്ടർ സെക്രട്ടറി മഷൂദ് പട്ള സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുൻസിർ ത്വാഹനഗർ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم