(www.kl14onlinenews.com) (19-Jun-2021)
ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി യുഎഇ; രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ മാസം 23 മുതൽ പ്രവേശനം
ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും പ്രവേശന വിലക്ക് തുടരും.
ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. ഈ മാസം 23 മുതൽ യു.എ. ഇയുടെ താമസ വിസയുള്ള, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യാത്ര പുറപ്പെടുന്നവർ 48 മണിക്കൂറിനിടെ എടുത്ത പി. സി.ആർ. നെഗറ്റീവ് റിസർട്ട് ഹാജരാക്കണം.
യു.എ.ഇയിലെത്തിയാൽ വിമാനത്താവളത്തിൽ പി.സി.ആർ. പരിശോധനയുണ്ടാകും. അതിന്റെ ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയണമെന്നുമാണ് വ്യവസ്ഥ. യാത്രാവിലക്കിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രവാസികൾ യു.എ.ഇയിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ഇത്തരക്കാർക്ക് ആശ്വാസമാണ് യു.എ.ഇയുടെ പുതിയ തീരുമാനം.
കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്സിൻ ആണ് യു.എ.ഇ. അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്സീന് അംഗീകാരമില്ല. കോവാക്സിൻ കുത്തിവെച്ചവർക്ക് ഇപ്പോൾ യു.എ.ഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും എപ്പോൾ മുതൽ യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
മറ്റു നിബന്ധനകൾ
1. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം.
2. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
Post a Comment