(www.kl14onlinenews.com) (19-Jun-2021)
ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും: ആയിഷ സുൽത്താന
കൊച്ചി:
രാജ്യത്തിനെതിരായ ഒന്നും ചെയ്തിട്ടില്ലെന്ന് വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്നതിനായി ലക്ഷദ്വീപിലേക്ക് പുറപ്പെടും മുന്നേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയാരുന്നു അവർ.
ദേശവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ലക്ഷദ്വീപിലെ ജനതയ്ക്കൊപ്പം നീതിക്കായി നിൽക്കുമെന്നും അവർ പറഞ്ഞു. വായിൽ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്നും പോലീസുമായി സഹകരിക്കുമെന്നും ആയിഷ സുൽത്താന പറഞ്ഞു.
ഇന്ന് ലക്ഷദ്വീപിലേക്കു പുറപ്പെട്ട ആയിഷ നാളെ വൈകിട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.
إرسال تعليق