വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി-സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

(www.kl14onlinenews.com) (19-Jun-2021)

വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി-സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്



കാസർകോട്:
ചൗക്കി,വായനാ ദിനത്തിൽ
പി.എൻ.പണിക്കറെ അനുസ്മരിച്ചു
ജൂൺ 19 വായനാ ദിനത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ച് കാൻഫെഡ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെഹ്റു യുവക് കേന്ദ്രയുടെ സഹകരണത്തോടെ പി.എൻ പണിക്കർ അനുസ്മരണ ചടങ്ങ് നടന്നു. വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ മാത്രമെ മനുഷ്യന് അറിവ് നേടാനാവൂ അതാണ് സർഗ്ഗാത്മകത സൃഷ്ടിക്കുന്നത്. ഒരു സമൂഹത്തിന്റെ സാംസ്കാരിക ഉയർച്ചയ്ക്ക് വായന അത്യാവശ്യമാണ് വായന മരിക്കുന്നില്ല വായനയുടെ രീതി മാറിയേക്കാം വിവര സാങ്കേതിക വിദ്യയുടെ വളർച്ച വായനയുടെ തലം മാറി എന്നു മാത്രം ഉദ്ഘാടന പ്രസംഗത്തിൽ അഷ്റഫലി പറഞ്ഞു
കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളിയുടെ മനസ്സിൽ വായനയുടെ വെളിച്ചം പകർന്നു നൽകിയ കേരള ജനതയെ അക്ഷരങ്ങളുടയും വായനയുടേയും ലോകത്തിലേക്കു കൈ പിടിച്ചുയർത്തുക വഴി വായനയിൽ വസന്തം വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പി.എൻ.പണിക്കർ ഗ്രന്ഥാലയങ്ങൾ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുത് എന്ന് അദ്ദേഹം സ്വപ്നം കണ്ടു. അതിനായി രാപ്പകലില്ലാതെ അധ്വാനിച്ചു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായി പി എൻ പണിക്കർ രംഗത്തെത്തി ഗ്രന്ഥശാലാ സംഘത്തിന്റെ സെക്രട്ടറിയായ പണിക്കർ 32 വർഷം ആ പദവിയിൽ തുടർന്നു ,തുടർന്ന് അനൗപചാരിക വിദ്യാഭ്യാസത്തിന് ആക്കം കൂട്ടുന്നതിന് കാൻ ഫെഡ് രൂപീകരിച്ച് പ്രവർത്തിച്ചു.
1995 ജൂൺ 19 ന് രോഗ ബാധിതനായി PN പണിക്കർ അന്തരിച്ചു അദ്ദേഹത്തോടുള്ള ആദര സൂചകമായി ജൂൺ 19 വായനാ ദിനമായും ജൂൺ 19 വായനാ ദിനമായി കൊണ്ടാടുന്നു
പി എൻ പണിക്കരുടെ ഫോട്ടോക്കു മുമ്പിൽ പുഷ്‌പാർച്ചന നടത്തി
ഡോ: രൂപ ആർ റാവു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി. ജിൽ ജിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ചൗക്കി യൂണിറ്റ് സെക്രട്ടറി ടി.എം.രാജേഷ് മാസ്റ്റർ ഹനീഫ കടപ്പുറം സുലൈമാൻ തോരവളപ്പ് .നാസർ ചൗക്കിഎന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു കാസറഗോഡ് ജില്ലാ ബസ് ഓണേർസ് അസോസിയേഷൻ ജില്ലാട്ര ഷറർപി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവുംസന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post