സൗദിയിൽ ഇന്ന് 1,153 പുതിയ കോവിഡ് രോഗികൾ, 1,145 പേർക്ക് രോഗമുക്തി

(www.kl14onlinenews.com) (19-Jun-2021)

സൗദിയിൽ ഇന്ന് 1,153 പുതിയ കോവിഡ് 
രോഗികൾ, 1,145 പേർക്ക്  രോഗമുക്തി 


ജിദ്ദ:
സൗദിയിൽ ഇന്ന് 1,153 പുതിയ രോഗികളും 1,145 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,73,112 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,54,404 ഉം ആയി. 13 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,663 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,045 ആയി. ഇവരിൽ 1,496 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.04 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 335, റിയാദ് 266, കിഴക്കൻ പ്രവിശ്യ 148, അസീർ 119, ജീസാൻ 84, മദീന 63, അൽ ഖസീം 45, നജ്റാൻ 27, തബൂക്ക് 23, ഹാഇൽ 17, അൽബാഹ 12, വടക്കൻ അതിർത്തി മേഖല 10, അൽ ജൗഫ് 4

Post a Comment

Previous Post Next Post