വഴിയടച്ചപ്പോഴും അതിർത്തി കടന്ന് എസ് വൈ എസ് സാന്ത്വനത്തിൻ്റെ മരുന്ന് കൈമാറ്റം

(www.kl14onlinenews.com) (23-Apr-2020)

വഴിയടച്ചപ്പോഴും 
അതിർത്തി കടന്ന് 
എസ് വൈ എസ്  സാന്ത്വനത്തിൻ്റെ മരുന്ന് കൈമാറ്റം

കാസർകോട്: കർണാടക വഴിയടച്ച് പ്രതിസന്ധി തീർത്തപ്പാഴും മുടക്കമില്ലാതെ കാസർകോട് ജില്ലാ എസ് വൈ എസ് പ്രവർത്തകർ ജീവൻ രക്ഷാ മരുന്നുകളുടെ കൈമാറ്റവുമായി ചരിത്രം തീർക്കുന്നു.
ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ആയിരത്തിലേറെ രോഗികൾക്കാണ് എസ് വൈ . എസ് സാന്ത്വനം തുണയായത്. മഗലാപുരത്തു നിന്ന് 200കിലോമീറ്റർ അകലെയുള്ള കർണാടകയിലെ ഷിമോഗ.. 
അവിടെ നിന്നും മരുന്ന് എത്തണം കരുനാഗപ്പള്ളിയിലെ ക്ലാപ്പനയിലേക്ക്... ലോക് ഡൗൺ പശ്ചാത്തലത്തിൽ രോഗിയുടെ കുടുംബം വിവിധ രാഷ്ട്രീയ പാർട്ടികളെയും സന്നദ്ധ സംഘടനകളെയും സമീപിച്ചു  ഷിമോഗയിൽ നിന്നോ.
അസാധ്യം എന്നായിരുന്നു മറുപടി.. കൂട്ടത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ എസ് വൈ . എസ് സാന്ത്വനം ഹെല്പ് ഡെസ്കിൽ സമീപിച്ചു. നിങ്ങൾക് അത് സാധിക്കും.. ഒന്ന് ഹെല്പ് ചെയ്യാമോ.. സ്റ്റേറ്റ് ഹെല്പ് ഡെസ്ക് വിഷയം പരിഗണിച്ചു.. കാസറഗോഡ് ബായാർ സിദ്ധീഖ് സഖാഫി ഇടപെട്ടു.. ഷിമോഗ ജില്ലSYS  സെക്രട്ടറി ജബ്ബാർ സഅദി മരുന്ന് വാങ്ങി ചരക്ക് വാഹനത്തിൽ മലപ്പുറത്തേക്ക്.. തുടർന്ന് ലോക്ഡൗണിൽ ചരിത്രം കുറിച്ച പ്രവർത്തകരുടെ ചങ്ങലകണ്ണികളിലൂടെ കരുനാഗപ്പള്ളിയിലേക്ക്..ക്ലാപ്പന ഗ്രാമ പഞ്ചായത് പ്രസിഡന്റ് എസ് എം  ഇഖ്ബാൽ മരുന്ന് കൈമാറി. ടി യു  വിജയ കൃഷ്ണൻ, എ എൻ  ഷാജി, ശിഹാബ് ക്ലാപ്പന, സോൺ പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി, സാജിദ് സഖാഫി, നുജുമുദീൻ, ഷാജി, ലത്തീഫ് മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു
കഴിഞ്ഞ നാലാഴ്ചയായി തുടരുന്ന എസ് വൈ . എസ് മിഷനിൽ ഒന്ന് മാത്രമാണിത്.
കഴിഞ്ഞ ദിവസം എടനീരിലെയും ചെക്കോലിലെയും രണ്ട് രോഗികൾക്ക് ഉപ്പളയിൽ നിന്ന് എത്തേണ്ട മരുന്ന് ആവശ്യപ്പെട്ട് നിമിഷങ്ങൾക്കകം വീട്ടിലെത്തിച്ച് എസ് വൈ . എസ് പ്രവർത്തകർ മാതൃകയായി. കാസർകോട് നിന്ന് പോലീസിൻ്റെ ഹെൽപ് ഡെസ്കി ലൂടെ എത്തിയ മരുന്ന് സാന്ത്വനം വളണ്ടിയർ ഫൈസൽ നെല്ലിക്കട്ട സ്വീകരിച്ച് കുടുംബത്തിന് കൈമാറി.
ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഈ രൂപത്തിൽ മരുന്നെത്തുന്നത് വലിയ ആശ്വാസമാണ് നൽകുന്നത് '

ഇരിയണ്ണിയിലെ വിശാലാക്ഷി നായര്‍ക്ക് ഗോവയില്‍നിന്ന് മരുന്നെത്തി

മാതൃകയായി എസ് വൈ എസ് സാന്ത്വനം
കാസര്‍കോട് ബോവിക്കാനം ഇരിയണ്ണിയിലെ വിശാലാക്ഷി നായര്‍ക്ക് ഹൃദ്രോഗത്തിനുള്ള ജീവന്‍ രക്ഷാ മരുന്ന് ഗോവയില്‍നിന്ന് എത്തിച്ചേര്‍ന്നത് സാഹസികമായി. ട്രക്ക് ഡ്രൈവര്‍ മുതല്‍ നിരവധി സാമൂഹികപ്രവര്‍ത്തകരുടെ കൈകളിലൂടെ മണിക്കൂറുകള്‍ക്കകം വീട്ടിലേക്ക് മരുന്നെത്തിച്ച് കാസര്‍കോട് ജില്ലാ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ വീണ്ടും മാതൃകയായി.
15 വര്‍ഷമായി ഗോവയിലെ പ്രമുഖ ഡോക്ടറുടെ ചികിത്സയിലാണ് വിശാലാക്ഷി നായര്‍. കാസര്‍കോട്ടോ കാഞ്ഞങ്ങാട്ടോ മരുന്ന് കിട്ടാനില്ല. രണ്ടു മാസത്തേക്ക് ഗോവയില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് തീര്‍ന്നതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച വിശാലാക്ഷിയുടെ കുടുംബത്തിന് ബോവിക്കാനത്ത് മെഡിക്കല്‍ ഷോപ്പുള്ള ബന്ധുവഴിയാണ് എസ് വൈ എസ് ജില്ലാ സാന്ത്വനം ഹെല്‍പ്പ് ഡെസ്‌കിന്റെ നമ്പര്‍ കിട്ടുന്നത്. ബന്ധപ്പെട്ടപ്പോള്‍ പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുക്കുകയും മണിക്കൂറുകള്‍ക്കകം മരുന്ന് വീട്ടിലെത്തിക്കുകയും ചെയ്തു. 
ഏറെ കടമ്പകള്‍ കടക്കേണ്ടിവന്നു എസ് വൈ എസ് പ്രവര്‍ത്തകര്‍ക്ക് മരുന്ന് കൊണ്ടുവരാന്‍. അവിടെയുള്ള സുഹൃത്ത് വഴി മരുന്ന് വാങ്ങി ട്രക്ക് ഡ്രൈവര്‍കൈമാറി മംഗലാപുരത്ത് എത്തി. അവിടെ നിന്ന് ഉള്ളാള്‍ ഡിവിഷന്‍ എസ് എസ് എഫ് ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ ഹക്കീം തലപ്പാടിയിലെത്തിച്ചു. ജില്ലാ സാന്ത്വനം സെക്രട്ടറിമാരായ സിദ്ദീഖ് സഖാഫിയും ശാഫി സഅദിയും ഹസൻ അഹ്സനി കുബണ്ടറും ചേര്‍ന്ന് സ്വീകരിച്ച് കുമ്പളയിലെത്തിക്കുകയും സാന്ത്വനം ഹെല്‍പ്പ് ഡെസ്‌കിലെ മുഴു സമയ വളണ്ടിയറായ സിറാജ് കോട്ടക്കുന്ന്  കൃത്യമായി വീട്ടിലേക്ക് മരുന്നെത്തിക്കുകയും ചെയ്തു.
അസ്ഹർ പെരിയടുക്കയും സഹായിയായി.
മരുന്ന് സ്വീകരിച്ച വിശാലാക്ഷി നായരുടെ ഭര്‍ത്താവ് രാഘവന്‍ നായര്‍ സാന്ത്വനം പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു.
ലോക് ഡൗണ്‍ തുടങ്ങിയതുമുതല്‍ 500ലേറെ രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നെത്തിച്ച് വിസ്മയമാവുകയാണ് എസ് വൈ എസ് ജില്ലാ സാന്ത്വനം. 
പടം സിറാജ് കോട്ടക്കുന്നില്‍ നിന്നും വിശാലാക്ഷി നായര്‍ക്കുള്ള മരുന്ന് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചു.
 

Post a Comment

Previous Post Next Post