വിദേശത്തു നിന്നുള്ള മടക്കയാത്രാ റജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും: നോര്‍ക്ക

(www.kl14onlinenews.com) (22-Apr-2020)

വിദേശത്തു നിന്നുള്ള മടക്കയാത്രാ റജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും: നോര്‍ക്ക

തിരുവനന്തപുരം : വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ നടപടി കേന്ദ്ര സർക്കാരിന്റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്ന് നോർക്ക. ക്വാറന്റീൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം റജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല.
കേരളത്തിലെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ  ക്വാറന്റീൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ റജിസ്ടേഷൻ ആരംഭിക്കുമെന്നും നോർക്ക സിഇഒ അറിയിച്ചു.

നോർക്ക പഠന സഹായധനം വിതരണം ആരംഭിച്ചു 

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് ഫണ്ട് പദ്ധതി പ്രകാരം 85 വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം അനുവദിച്ചു. ആദ്യഘട്ടത്തിൽ 25000 രൂപ വീതം 60 പേർക്കും രണ്ടാം ഘട്ടത്തിൽ 20000 രൂപ വീതം 25 പേർക്കുമാണ് 25 ലക്ഷം രൂപ വിതരണം ചെയ്തത്. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസികളുടെ മക്കൾക്ക് പഠനസഹായ ധനം നൽകുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള അടുത്ത ഘട്ട തുക വിതരണം ഉടൻ ആരംഭിക്കുമെന്നും നോർക്ക സിഇഒ അറിയിച്ചു. നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗങ്ങൾ നല്കുന്ന സംഭാവനയും സർക്കാർ ഫണ്ടും ഉപയോഗിച്ചാണ് സഹായ ധനം നൽകുന്നത്.

Post a Comment

أحدث أقدم