ബേക്കൽ പോലീസ് ഉത്തരേന്ത്യൻ മോഡൽ കളിക്കുകയാണെന്ന് :എസ്ഡിപിഐ

(www.kl14onlinenews.com) (25-Apr-2020

ബേക്കൽ പോലീസ് ഉത്തരേന്ത്യൻ മോഡൽ കളിക്കുകയാണെന്ന്:
എസ്ഡിപിഐ

ബേക്കൽ: 11 മണി മുതൽ 5 മണി വരെ വ്യാപാരികൾക്ക് കച്ചവടം നടത്താം എന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിച്ച അബ്ബാസ് എന്ന വ്യെക്തിയുടെ  ബേക്കലിലെ കടക്കു നേരെ പോലീസിന്റെ ഗുണ്ടായിസമായിരുന്നു നടന്നത്,     കടയിലുള്ള സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും അവശ്യ സാധനങ്ങൾ വാങ്ങാൻ വന്ന ആളുകളെ  തല്ലിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ബേക്കൽ പോലീസ് ചെയ്തത് ,  നിലവിൽ ഹോട്ട്സ്പോട്ടിൽ പെട്ട  സ്ഥലം പോലും അല്ല ബേക്കൽ ഉൾപ്പെടുന്ന പള്ളിക്കര പഞ്ചായത്ത് എന്നിട്ടും പോലീസിന്റെ ക്രൂരത ഉത്തരേന്ത്യൻ പോലീസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു  എസ് ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസുകാരായിരുന്നു അക്രമം അഴിച്ചു വിട്ടത്  കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്എസ്.ഡിപി.ഐ.ഉദുമ മണ്ഡലം കമ്മിറ്റി 
മുഖ്യമന്ത്രിക്ക് പരാതിനൽകുമെന്ന്  നേതാക്കളായ മൂസ ഉദുമ ഫൈസൽ കോളിയടുക്കം എന്നിവർ അറിയിച്ചു.

Post a Comment

أحدث أقدم