(www.kl14onlinenews.com) (25-Apr-2020)
പരിയാരം മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബ് പ്രവര്‍ത്തനം ആരംഭിച്ചു
കണ്ണൂര്‍: കോവിഡ് കണ്ടെത്താന്‍ സ്രവപരിശോധനയ്ക്കുള്ള വൈറോളജി ലാബ് കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ ലാബ് സജ്ജമാകുന്നതോടെ ഒരുദിവസം അറുപത് സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും. മാത്രമല്ല
ആറുമണിക്കൂര്‍ കൊണ്ട് പരിശോധന ഫലം ലഭിക്കുകയും ചെയ്യും. ഐസിഎംആര്‍ അംഗീകാരത്തോടെയാണ് പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബ് പ്രവര്‍ത്തനം ആരംഭിച്ചത് ഇത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശക്തി പകരും.
കണ്ണൂര്‍, കാസര്‍കോട്,വയനാട് ജില്ലകളിലെ പരിശോധന ഫലങ്ങള്‍ ഇനി വേഗത്തില്‍ ലഭിക്കും.
2800 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ അള്‍ട്രാ വൈലറ്റ് സ്റ്റെറിലൈസ്ഡ് സംവിധാനത്തോടെയാണ് ലാബ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ നാല് റിയല്‍ ടൈം പിസിആര്‍ മെഷീനുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ടി.വി.രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 15ലക്ഷമുള്‍പ്പെടെ 60 ലക്ഷം രൂപ മുതല്‍് മുടക്കിലാണ് ഈ വൈറോളജി ലാബ് ഒരുക്കിയിരിക്കുന്നത്.
إرسال تعليق