(www.kl14onlinenews.com) (23-Apr-2020)
മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ (വെള്ളി) റമദാന്‍ വ്രതാരംഭം
കോഴിക്കോട്: കോഴിക്കോട്: കേരളത്തിൽ നാളെ റമസാൻ വ്രതാരംഭം. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ(വെള്ളി) റമസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.
إرسال تعليق