മേൽപറമ്പ പോലിസ് അതിക്രമം തുടരുന്നു.കൊടും വേനലിൽ കുടിവെള്ളം മുട്ടിച്ചതായി മേൽപറമ്പ് പോലീസിനെതിരെ പരാതി

(www.kl14onlinenews.com) (27-Apr-2020)

മേൽപറമ്പ പോലിസ് അതിക്രമം തുടരുന്നു.കൊടും വേനലിൽ കുടിവെള്ളം മുട്ടിച്ചതായി മേൽപറമ്പ് പോലീസിനെതിരെ പരാതി

മേൽപറമ്പ: തമ്പ് മേൽപറമ്പിന്റെ കുഴൽ കിണറിൽ നിന്നാണ് പരിസരവാസികളായ നാലിലധികം കുടുംബങ്ങൾ ആവശ്യമായ കുടിവെള്ളം ഉപയോഗിച്ച് വരുന്നത്,ഏപ്രിൽ 26ന് രാത്രി 8 മണിക്ക് തമ്പ് ഓഫിസ് പരിസരത്ത് റോഡരികിൽ ചിലർ ഇരിക്കുന്നുണ്ടെ റിഞ്ഞ പോലിസ് ഉദ്യോഗസ്ഥർ വരികയും, അവിടെ ഇരുന്നവരെ പിടിക്കാൻ കിട്ടാത്തതിന്റെ പ്രതികാരമെന്നോണം തമ്പ് കര്യാലയത്തിന്റെ മെയിൻ സ്വിച്ചിൽ നിന്നും ഫ്യൂസ് ഊരുകയും, വൈദ്യുതി വിഛേദിക്കുകയും ചെയ്തു.
ഇത് നേരിട്ട് കണ്ട തമ്പിന്റെ കുഴൽ കിണറിൽ നിന്നും വെള്ളം ഉപയോഗിക്കുന്ന ഒരു പരിസരവാസി പോലീസ്ന്റെ അരികെ പോകുകയും ഞങ്ങൾ വെള്ളം ഇവിടെ നിന്നുമാണ് ഉപയോഗിക്കുന്നത് ആയതിനാൽ, ഫ്യൂസ് ഊരിയാൽ, വെള്ളം ഇല്ലാതെ നോമ്പ് കാലത്ത് വളരെ ബുദ്ധിമുട്ടിൽ ആകും എന്നും പറഞ്ഞപ്പോൾ അയാളെയും വടി എടുത്ത് അടിക്കാനാണ് ശ്രമിച്ചത്.
 ജില്ലാ ലോക്ക് ഡൗൺ ആയത് മുതൽ ഒന്നര മാസത്തോളമായി തമ്പ് ഓഫിസിൽ ആരും പോകുകയോ തുറക്കുകയോ ചെയ്യാറില്ല.
വഴി നടന്നു പോകുന്നവർ ആരെങ്കിലും അവിടെ ഇരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഓഫീസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി പോയത് ശെരിയായ നടപടി അല്ലന്ന്  അവിടെയെത്തിയ സി.ഐ. ബെന്നിലാലിനോട്   ക്ലബ്ബ് ഭാരാവാഹികൾ പറഞ്ഞപ്പോൾ, രാത്രി ഡ്യൂട്ടി യിൽ ഉണ്ടായിരുന്ന പോലീസ് കാരെ വിളിക്കുകയും, ശേഷം അദ്ദേഹം 30 ൽ അധികം ആളുകൾ അവിടെ രാത്രി ഇരുന്നിട്ടുണ്ടായിരുന്നുവെന്നും, ഫ്യൂസ് കൊണ്ട് പോയിട്ടില്ല എന്നും ഉള്ള വിചിത്ര വാദമാണ് പറഞ്ഞത്, രാത്രി ഫ്യൂസ്എടുത്ത് കൊണ്ടുപോകുമ്പോൾ അവിടെ പോലീസ് കാരോട് സംസാരിച്ച പരിസരവാസി അവിടെ തന്നെ ഉള്ളപ്പോൾ ആണ് പോലീസ് ന്റെ നാടകങ്ങൾ.. 2, 3 പേര് ഉണ്ടായിരുന്ന സ്ഥലത്ത് 30 പേര് എന്ന് പറയുന്നവർ, എന്ത് കൊണ്ട് ഒരെണ്ണത്തിനെ എങ്കിലും പിടിക്കാത്തത് എന്ന് തമ്പ് ഭാരവാഹി ചോദിച്ചപ്പോൾ, "പോലീസ്നോട്‌ ഇങ്ങോട്ട് ചോദിക്കണ്ട "എന്നും പറഞ്ഞു ഭീഷണി പ്പെടുത്തുകയാണ് ഉന്നത പോലീസ് ഓഫിസർ ബെന്നി ലാൽ ചെയ്തത്.ഈ സംഭവം ചൂണ്ടിക്കാട്ടി ജില്ലാ പോലീസിന് പരാതി നൽകിയതായി തമ്പ് ജനറൽ സെക്രട്ടറി യൂസഫ് അബൂബക്കർ എഫ് ബി. പോസ്റ്റിലൂടെ അറിയിച്ചു.

Post a Comment

Previous Post Next Post