ദേശാഭിമാനി പത്രത്തിൽ ഇന്ന് വന്ന അടിസ്ഥാന രഹിതമായ വാർത്തക്കെതിരെ വ്യാപക പ്രതിഷേധം

(www.kl14onlinenews.com) (22-Apr-2020)

ദേശാഭിമാനി പത്രത്തിൽ ഇന്ന് വന്ന അടിസ്ഥാന രഹിതമായ വാർത്തക്കെതിരെ വ്യാപക പ്രതിഷേധം

കീഴുർ: ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ കീഴുർ സ്വദേശിയും ചന്ദ്രിഗിരി യൂത്ത് ലീഗ് കമ്മറ്റി സെക്രട്ടറിയുമായ മൊയ്‌ദീൻ കല്ലട്രയ്‌ക്കെതിരെ വന്ന വാർത്തയിൽ വ്യാപക പ്രധിഷേധം,  വാസ്തവവിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയുമാണ് വാർത്തയെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. രാഷ്ട്രീയ പകപോക്കൽ പോലെ തീർത്തും വാസ്തവ വിരുദ്ധമായ വാർത്തയാണ് നൽകിയിട്ടുള്ളത്,മൊയ്‌ദീൻ കല്ലട്ര എന്ന വ്യക്തി ജനറൽ ആശുപത്രിയിൽ  കോവിഡ് രോഗ മുക്തി നേടി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ്‌ വീട്ടിൽ തുടരുന്നത്.
സ്പ്രിംഗ്ളർ വിവാദത്തിൽ യൂത്ത് ലീഗ് സംസ്ഥാന വ്യപകമായി നടത്തിയ പ്രതിഷേധത്തിൽ പ്രസ്തുത രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് വീട്ടിനുള്ളിൽ നിന്ന് കൃത്യമായി സാമൂഹിക അകലം പാലിച്ചു പോസ്റ്റർ പിടിച്ചു  പ്രതിഷേധത്തിന്റെ ഭാഗമാവുകമാത്രമാണ് മൊയ്‌തീൻ ചെയ്തത്.
തികച്ചും സാമൂഹിക പ്രതിപദ്ധതയോടെയാണ് മൊയ്‌തീൻ രോഗം സ്ഥിതീകരിച്ചതിന്  മുൻപും പിൻപും തുടർന്നിട്ടുള്ളത്, അദ്ദേഹത്തെ പറ്റി നാട്ടുകാർകോ മറ്റാർക്കെങ്കിലുമോ ഒരു പരാതി പോലും ഉണ്ടായിട്ടില്ല,അദ്ദേഹത്തിന്റെ ഓരോ നീക് പോകും മാതൃകാപരമായിരുന്നെന്നും,അദ്ദേഹത്തിന്റെ കോണ്ടാക്ട് ലിസ്റ്റ് പരിശോദിച്ചാൽ തന്നെ അതറിയാമെന്നും നാട്ടുകാർ പറയുന്നു. അദ്ദേഹത്തിന് നൽകിയ ചികിത്സയെ കുറിച്ചും പത്രക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്,ഒരു പ്രത്യേക പാർട്ടിയിൽ അംഗത്വമുള്ള അല്ലെങ്കിൽ സർക്കാരിനെ പൂണ്ണമായും പിന്തുണക്കുന്നവർക്കേ  ചികിത്സ നൽകൂ എന്ന് പറയുന്നതിന് തുല്യമാണ് ആ പരാമർശം,കൂടാതെ പൊതുസമൂഹത്തുനിടയിൽ വ്യാജ പ്രചാരണം നടത്തി മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യവുമാണ് വാർത്ത.ആരോഗ്യവകുപ്പും സർക്കാരും നൽകിയ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചാണ് അദ്ദേഹം ഇപ്പോഴും വീട്ടിൽ തുടരുന്നത്,
ഒരു പൗരൻ എന്ന നിലയിൽ ഒരു വ്യക്തിയുടെ നിഷ്പക്ഷവും സ്വാതന്ത്ര്യപരവുമായ അവകാശത്തെ ചോദ്യം ചെയ്യും വിധം ദേശാഭിമാനി രാഷ്ട്രീയ പ്രേരിതമായി നൽകിയ വാർത്ത ആ പത്രത്തിന്റെ നിലവാരത്തെയാണ് ചോദ്യം ചെയ്യുന്നത്.
ദേശാഭിമാനിയുട വ്യാജ വാർത്തയോട് ചന്ദ്രഗിരി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും, ചന്ദ്രഗിരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും കൂടെ നാട്ടുകാരും ശക്തമായി പ്രധിഷേധമാണ് അറിയിച്ചത്.

Post a Comment

Previous Post Next Post