(www.kl14onlinenews.com) (26-Apr-2020)
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും
തിരുവനന്തപുരം :
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ഒരു ദിവസം 3000 പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. രോഗലക്ഷണമില്ലാത്തവരേയും പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നത്. ക്വാറന്റീനിലുള്ള എല്ലാവരുടെയും ടെസ്റ്റ് നടത്തും. ഒപ്പം റാന്‍ഡം ടെസ്റ്റും നടത്തും.
സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. എന്നാല്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചാലും ചില മേഖലകളില്‍ നിയന്ത്രണം തുടരേണ്ടി വരും.
Post a Comment