കാസർകോട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും സ്ത്രീകൾ; മൂന്ന് പേർക്കും സമ്പ‍ർക്കത്തിലൂടെ

(www.kl14onlinenews.com)(24-Apr-2020)

കാസർകോട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും സ്ത്രീകൾ; മൂന്ന് പേർക്കും സമ്പ‍ർക്കത്തിലൂടെ

കാസർകോട്: ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും വനിതകൾ. ചെങ്കളയിലുള്ള രണ്ട് പേർക്കും ചെമ്മനാട് സ്വദേശിനിക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 
38 വയസുള്ള ഒരു സ്ത്രീക്കും 14 വയസുള്ള ഒരു പെൺകുട്ടിക്കുമാണ് ചെങ്കളയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം ചെമ്മനാട് 26 വയസുള്ള യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേ‍ർക്കും സമ്പ‍ർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത് എന്ന് ഇക്കാര്യം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
നിലവിൽ 18 പേരാണ് കാസ‍ർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അഞ്ച് പേ‍ർ കൂടി ഇന്ന് രോ​ഗമുക്തി നേടിയിട്ടുണ്ട്. നേരത്തെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുണ്ടായിരുന്ന കാസ‍ർകോട് ജനറൽ ആശുപത്രിയിൽ ഇനി ഒരൊറ്റ ആൾ മാത്രമാണ് ചികിത്സയിലുള്ളത്.


Post a Comment

Previous Post Next Post