സ്നേഹം കൊണ്ട് രജത രേഖ തീര്‍ത്ത കെ കെ ഹാജി കിന്നിംഗാര്‍

(www.kl14onlinenews.com) (24-Apr-2020)

സ്നേഹം കൊണ്ട് രജത രേഖ തീര്‍ത്ത കെ കെ ഹാജി കിന്നിംഗാര്‍

✍️ഹൈദര്‍ ജൗഹരി കാനക്കോട്

കലര്‍പ്പില്ലാത്ത നിറ പുഞ്ചിരിയോടെ സൗഹൃദം പങ്കിടുന്നതില്‍ ആരെക്കാളും ഒരു പടി മുന്നിലായിരുന്നു കഴിഞ്ഞ ദിവസം അബൂദാബി മഫ്റഖ് ഹോസ്പിറ്റലില്‍ മരണപ്പെട്ട കിന്നിംഗാറിലെ കല്‍പന കെ കെ അബ്ദുല്‍ ഖാദിര്‍ ഹാജി.....

 കുടുംബ ബന്ധം നില നിറുത്തുന്നതില്‍ അതീവ ശ്രദ്ദ ചെലുത്തുമായിരുന്ന അദ്ദേഹം ചുരുങ്ങിയ ലീവില്‍ നാട്ടിലെത്തിയാല്‍ ഒട്ടു മിക്ക ബന്ധു വീടുകളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താറുണ്ട് .....

പള്ളങ്കോട് റൈഞ്ച് മദ്റസ മാനേജ് മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി കാസറഗോഡ് ജില്ല 
കെ എം സി സി കമ്മിറ്റി അംഗം മുസ്ലിംലീഗ് രാഷ്ട്രീയ ത്തിന്‍റെ ബെള്ളൂര്‍ പഞ്ചായത്തിലെ മുതിര്‍ന്ന നേതാവ് കിന്നിംഗാര്‍ ജുമംഅ മസ്ജിദ് ജി സി സി കമ്മിറ്റിയുടെ കാര്യദര്‍ശി തുടങ്ങി മത സാമൂഹിക രാഷ്ട്രീയ രംഗത്ത് നാട്ടിലും വിദേശത്തും 
സജീവമായ ഇടപെടലുകള്‍ നടത്തി സേവന പാതയില്‍ മുന്നണിപ്പോരാളിയായി ജീവിതം ഒഴിഞ്ഞു വെച്ച ആളായിരുന്നു അബ്ദുല്‍ ഖാദിര്‍ ഹാജി

എളിമയും പക്വതയും മേളിച്ച സ്വഭാവമാണ് അദ്ദേഹത്തെ വേറിട്ടു നിറുത്തിയിരുന്ന ഘടകം
പരോപകാരവും സഹജീവി സ്നേഹവും കെ കെയുടെ ജീവിതത്തെ അര്‍ത്ഥവത്താക്കിയെന്നതാണ് സത്യം മതപരമായ വിഷയത്തില്‍ പ്രത്യേക താല്‍പര്യവും ആലിമംകളേയും സയ്യിദുമാരെയും അതിരറ്റ് സ്നേഹിച്ച വ്യക്തിത്വമാണ് കെ കെ
നാട്ടിലെ സാംസ്കാരിക പൊതു പ്രവര്‍ത്തന മേഖലയില്‍ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം പ്രവാസത്തിനിടയിലെ ഒഴിവു സമയത്തെ പള്ളിക്കമ്മിറ്റിക്കും മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റി വെച്ച് മാതൃകാപരമായ ജീവിതം കാഴ്ച വെച്ച കെ കെയുടെ പെട്ടെന്നുള്ള മരണം ഉള്‍ കൊള്ളാന്‍ പറ്റാത്ത വിധം ബന്ധുക്കളെയും സ്നേഹിതരെയും വേധനപ്പിച്ചു  കളഞ്ഞു...
തന്‍റെ മക്കളെ സ്നേഹിക്കുന്നതിലോ ഭാര്യയെ ഇഷ്ടം വെക്കുന്നതിലോ പിശുക്ക് കാണിക്കാതെ മാതൃകാ  ദമ്പതികളായും കുടുമ്പമായും ജീവിച്ച അവരുടെ അഘാത സ്നേഹ കൈമാറ്റങ്ങല്‍ ആരെയും അത്ഭുതപ്പെടുത്തുന്നതുമാണ്  ഹൃദ്രോഗിയ അബൂദാബിയില്‍ ആശുപത്രിയിലാവുന്നത് വരെ ഭാര്യയും ഭര്‍ത്താവും മിസ്ഡ് കോളുകള്‍ കൈമാറിയാണ് എല്ലാ ദിവസവും രാത്രി ഉറങ്ങാറുള്ളതെന്ന   അമ്പതിനോടടുത്ത പ്രായത്തിലും ഇവരുടെ കലവറയില്ലാത്ത സ്നേഹത്തിനു മുന്നില്‍ നവ വധു വരന്മാര്‍ പോലും തോറ്റു പോവുന്നതാണ്.
ഗള്‍ഫില്‍ നിന്ന് കത്തെഴുത്ത് കാലത്ത്  തന്‍റെ ഓരോ മക്കള്‍ക്കും ഓരോ കത്ത് വീതവും മറുകത്തും അതേ രൂപത്തിലുമാവുമ്പോള്‍ അവരുടെ ഇഷ്ടം ആഴക്കടലിലേക്ക് ഊളിയിട്ട് ഉല്ലസിക്കുന്നതാണെ ന്നതില്‍ സംശയമില്ല കത്തെഴുത്തില്‍ നിന്ന് ചാറ്റിംഗിലേക്ക് ബന്ധങ്ങള്‍ കൂടുമാറിയപ്പോഴും അവര്‍ വേറിട്ടു തന്നെയായിരുന്നു ബന്ധങ്ങളിലൂടെ രജത രേഖ വരച്ചത് വാട്സപ്പില്‍ ഭാര്യക്കും മക്കള്‍ക്കും വേവ്വേറെ ഓരോ വോയിസും ഓരോരുത്തരും മറുവോയിസും  നല്‍കിക്കൊണ്ടുള്ള സമ്പര്‍ക്കങ്ങള്‍ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുകയായിരുന്നു ഞങ്ങളുടെ കെ കെച്ച....

 പെടുന്നനേയുള്ള യാത്രക്കിടയില്‍ ഖാദിര്‍ ഹാജ് ബാക്കി വെച്ച രണ്ടര വയസ്സുള്ള വില്‍ദാന്‍  പൊന്നു മോന് അടക്കമുള്ള മക്കള്‍ക്ക് ‍ യാ അല്ലാഹ് നീ ക്ഷമ നല്‍കണേ ...
കെ കെയുടെ ദീര്‍ഗായുസ്സിന് വേണ്ടി കൊതിച്ചവരെ എല്ലാം കണ്ണീരിലാഴ്ത്തി നാഥനിലേക്ക് മടങ്ങുംബോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മികവില്‍ ചലിച്ചിരുന്ന പലതും അനാഥയാവാതിരിക്കട്ടെ....ആമീന്‍
രണ്ടായിരത്തി പതിനേഴില്‍ ജില്ലയില്‍ തന്നെ ശ്രദ്ദേയമായ  കാനക്കോട് മുക്രി കുടുംബം ബെളിഞ്ചം  ബാഹുട്ടി ഹാജി നഗറില്‍  സംഘടിപ്പിച്ച മഹാ  കുടുമ്പ സംഗമത്തെ കുറ്റ മറ്റതാക്കുന്നതില്‍ അദ്ദേഹത്തിന്‍റെ ഇടപെടലുകളും നേതൃ പാടവും മറക്കാന്‍ പറ്റാത്തതാണ് ടൊന്‍റി ടൊന്‍റിയില്‍ മറ്റൊരു സംഗമം മ നാട്ടില്‍ സംഘടിപ്പിക്കണം എന്ന അഭിലാഷം കൂടി ബാക്കി വെച്ചാണ് ഞങ്ങളുട് ഉംബിചിച്ച മണ്‍ മറഞ്ഞു പോയത്...

മൂന്നു പതിറ്റാണ്ടോളം തന്‍റെ ജീവിതം ചിലവഴിച്ച ഇമാറത്തുല്‍ അറബില്‍   തന്നെ അന്ത്യ നിദ്രക്കുള്ള മണ്ണൊരുങ്ങിയത് ലോക സംവിതായകന്‍റെ അലംഘനീയ വിധിയായ് കരുതി ആത്മ ബലം നില നിറുത്തകയാണ് ഞങ്ങള്‍....
അല്ലാഹ് നീ സ്വര്‍ഗീയ അനുഭൂതികളാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കണേ.ആമീന്‍......


Post a Comment

أحدث أقدم