കാസര്‍കോട് കോവിഡ് ഭേദമായി അഞ്ച് പേര്‍കൂടി ആശുപത്രി വിട്ടു

(www.kl14onlinenews.com) (24-Apr-2020)

കാസര്‍കോട് കോവിഡ് 
ഭേദമായി അഞ്ച് പേര്‍കൂടി ആശുപത്രി വിട്ടു

കാസര്‍കോട്: ഇന്ന് അഞ്ച് പേര്‍ കൂടി ജില്ലയില്‍ കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവര്‍ ഇനി 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14 ആയി.

തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിഞ്ഞത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു. ഇവിടെ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ജില്ലയില്‍ ഒരു കോവിഡ് ഹോട്ട്‌സ്‌പോട്ടു കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. കുമ്പള പഞ്ചായത്തിനെയാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.


Post a Comment

Previous Post Next Post