(ww.kl14onlinenews.com) (27-Apr-2020)
കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടിന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ സംഘപരിവാർ സൈബർ ആക്രമണം
മലപ്പുറം : കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ഫാത്തിമ ഷെറിൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോയിൽ സംഘപരിവാര അനുകൂല ഐ ഡി കളിൽ നിന്നും അസഭ്യവർഷം. വിയോജിപ്പുകൾക്ക് താഴിടാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ കാംപസ് ഫ്രണ്ട് നടത്തുന്ന ഓൺലൈൻ കാമ്പയിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഘികൾ അശ്ലീല കമൻറുകൾ വർഷിച്ചു കൊണ്ടിരിക്കുന്നത്. കോവിഡിന്റെ ഭീതിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോഴും, എൻ ആർ സി സമര പോരാളികളെ അറസ്റ്റ് ചെയ്യുകയും യു എ പി എ ചുമത്തുകയും ചെയ്യുന്ന ബിജെപി സർക്കാരിൻറെ വേട്ടയാടലിനെതിരെ വീഡിയോയിൽ പ്രതിപാദിച്ചതാണ് സംഘികളെ ചൊടിപ്പിച്ചത്. സൈബർ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും സംഘികളുടെ ഭീഷണികളെ ഭയപ്പെടുന്നില്ല എന്നും കെ പി ഫാത്തിമ ഷെറിൻ പറഞ്ഞു.
إرسال تعليق