(www.kl14onlinenews.com) (26-Apr-2020)
ഖത്തറിൽ ഇന്ന് 929 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;
ഒമാനിൽ പുതുതായി 93 പേരിൽ കൂടി രോഗം
ദോഹ /മസ്കറ്റ്:
ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം 10.0000 കടന്നു. 929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 10287 എത്തിയെന്നു അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 2584 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതുതായി ഇത്രയും രോഗികളെ കണ്ടെത്തിയത്. 1012പേർ ഇതുവരെ രോഗ മുക്തി നേടി. . 9265 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 82,289 പേരിൽ കോവിഡ് പരിശോധന നടത്തി.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള ഒരു സംഘം തൊഴിലാളികള്‍ എന്നിവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്. വൈറസ് സ്ഥിരീകരിച്ച കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, തൊഴിലിടങ്ങള്‍ അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് അല്ലെങ്കില്‍ രോഗബാധയുള്ളവരുമായി മറ്റിടങ്ങളില്‍ വെച്ച് ഇടപെട്ടവര്‍ എന്നിവരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കൊവിഡ്
ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 60 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1998ലെത്തിയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
333 പേർ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെ ഒമാനിൽ കൊവിഡ് 19 വൈറസ് ബാധ മൂലം പത്ത് പേരാണ് മരണപ്പെട്ടിട്ടുള്ളത്. മൂന്നു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ഏഴു വിദേശികളുമാണ് മരിച്ച പത്തുപേര്‍.
Post a Comment