(wws.kl14onlinenews.com) (24-Apr-2020)
ഖത്തറില്‍ 761 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;
ഒമാനിൽ പുതുതായി 74 പേരിൽ കൂടി രോഗം
ദോഹ / മുസ്കറ്റ് :
ഖത്തറില്‍ 761 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന ഏറ്റവും കൂടിയ രോഗികളുടെ എണ്ണമാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,525 ആയി.
പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാവസായിക മേഖലയ്ക്ക് പുറത്തുള്ള നിരവധി തൊഴിലാളികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം 59 പേര്‍ക്ക് കൂടി രോഗം ഭേദമായി.
ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 809 ആയി. 2,431 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്.
ഒമാനിൽ 74 പേർക്ക് കൂടി കോവിഡ്
ഒമാനിൽ ഇന്ന് 74 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1790 ആയി. രോഗ മുക്തരായവരുടെ എണ്ണം 325 ആയി ഉയരുകയും ചെയ്തു. ഒമ്പതുപേർ മരണപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും 35 പേർ സ്വദേശികളുമാണ്.
പുതിയ രോഗികളിൽ 17 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1326 ആയി. 218 പേരാണ് ഇവിടെ രോഗമുക്തരായത്. മരിച്ച ഒമ്പതുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയിലെ വൈറസ് ബാധിതരുടെ എണ്ണം 147 ആയി ഉയർന്നു. വടക്കൻ ബാത്തിനയിലേതാകെട്ട 78 ആയി വർധിക്കുകയും ചെയ്തു. തെക്കൻ ശർഖിയയിൽ 25 പേർക്കും ദാഖിയിയയിൽ ഏഴു പേർക്കും കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
إرسال تعليق