കുവൈത്തില്‍ 61 ഇന്ത്യക്കാരടക്കം 151 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം, സൗദിയില്‍ പുതുതായി 1158 പേരിൽ കൂടി രോഗം, ഏഴ് കോവിഡ് മരണം

(www.kl14onlinenews.com) (23-Apr-2020)

കുവൈത്തില്‍ 61 ഇന്ത്യക്കാരടക്കം 151 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം,
സൗദിയില്‍ പുതുതായി
1158 പേരിൽ കൂടി രോഗം,
ഏഴ് കോവിഡ് മരണം

കുവൈത്ത്‌ സിറ്റി/ റിയാദ് :
കുവൈത്തിൽ 151 പേർക്ക് കൂടി കോവിഡ്സ്ഥിരീകരിച്ചു.
വ്യാഴാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിനാലായി. കോവിഡ് ബാധിച്ചു ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 41 വയസ്സുള്ള കുവൈത്ത് പൗരനാണ് മരിച്ചത്
151 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2399 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി. പുതിയ രോഗികളിൽ 60 ഇന്ത്യക്കാർ ഉൾപ്പെടെ 132 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 7 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ, യു എ ഇ തുർക്കി. ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 12 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുണ്ടായിരുന്നവരിൽ 55 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 498 പേരാണ് രോഗവിമുക്തി നേടിയത് . നിലവിൽ 1887 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സൗദിയില്‍ പുതുതായി
1158 പേരിൽ കൂടി രോഗം,
ഏഴ് കോവിഡ് മരണം

സൗദിയില്‍ ഇന്ന് ഏഴ് മരണവും 1158 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 13930 ആയി. മരണം 121 ആയും ഉയര്‍ന്നു. നാല് പേര്‍ മക്കയിലും മൂന്ന് പേര്‍ ജിദ്ദയിലുമാണ് മരിച്ചത്. 113 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു ആകെ 1925 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 11884 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.

മദീനയിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. മദീനയില്‍ 293, മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78 എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്.
ഇന്ത്യൻ എംബസി കണക്ക് പ്രകാരം രണ്ട് മലയാളികള്‍ മാത്രമാണ് ഇതുവരെ മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയും കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ച മലയാളികള്‍.

Post a Comment

Previous Post Next Post