(www.kl14inlinenews.com) (24-Apr-2020)
യുഎഇയിൽ എട്ട് കോവിഡ് മരണം,
പുതുതായി 525 പേരിൽ കൂടി രോഗം
രോഗബാധിതർ 9,000 കടന്നു
ദുബായ് :
യുഎഇയിൽ കോവിഡ് ബാധിച്ച് എട്ടു പേർ കൂടി മരിച്ചു. പുതുതായി 525 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 9,281 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണ സംഖ്യ: 64
123 പേർ പുതുതായി രോമുക്തി നേടിയതോടെ ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 1760 ആയി. വലിയ തോതിൽ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Post a Comment