(www.kl14onlinenews.com) (27-Apr-2020)
യുഎഇയിൽ 490 പേരിൽ കുടി കോവിഡ്, 6 മരണം,
സൗദിയിൽ 1289 പുതിയ രോഗികൾ, 5 മരണം
ദുബായ് / റിയാദ്
യുഎഇയിൽ ആറ് പേർ
കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 82 ആയി. ഇന്ന് പുതുതായി 490 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെത്തേതിനേക്കാൾ കുറവ് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന ആശ്വാസത്തിലാണ് അധികൃതര്‍. ഇപ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,839 ആയിട്ടുണ്ട്.
ഇന്ന് മാത്രം 112 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 2,090 ൽ എത്തി. പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം കുറയുന്നതും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതും പ്രതിരോധ നടപടികൾ വിജയകരമായി മുന്നേറുന്നു എന്നതിന്റെ സൂചനയാണെന്ന് അധികൃതർ പറഞ്ഞു.
സൗദിയിൽ 1289 പേർക് കോവിഡ് 5 മരണം
സൗദി അറേബ്യയിൽ ഇന്ന് 1289 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 18811 ആയി. 16136 പേരാണ് ചികിൽസയിലുള്ളത്. പുതുതായി രോഗം കണ്ടെത്തിയവരിൽ 1083 പേരും വിദേശികളാണ്. 16% മാത്രമാണ് സൗദി പൗരന്മാരെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേർകൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 144 ആയി ഉയർന്നു.
2531 പേരാണ് ഇതിനകം രോഗമുക്തിനേടിയത്. സൗദിയിലെ വിവിധ പ്രവിശ്യകളിലായി 93 പ്രദേശങ്ങളിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് മക്കയിലും നിലവിൽ രോഗികൾ കൂടുതൽ ചികിൽസയിൽ ഉള്ളത് മദീനയിലുമാണ്.
Post a Comment