(www.kl14onlinenews.com) (22-Apr-2020)
യുഎഇയിൽ ഇന്ന് 483 പേർക്ക് കൂടി പുതുതായി രോഗം,
ആറ് കോവിഡ് മരണം,
രോഗബാധിതർ 8,000 കടന്നു
ദുബായ് :യുഎഇയിൽ പുതുതായി 483 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് മരണവും റിപ്പോർട്ട് ചെയ്തു. 103 പേർ പുതുതായി രോമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 8,238 ആയി. 31,807 പേരെ പുതുതായി പരിശോധനയ്ക്ക് വിധേയരാക്കി. ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും 45 ദിവസത്തിനകം 100 പ്രതിരോധ നടപടികൾ പൂർത്തീകരിച്ചു.
إرسال تعليق