(www.kl14onlinenews.com) (27-Apr-2020)
രാജ്യത്ത് 300 ജില്ലകൾ കോവിഡ് മുക്തം; 197 ജില്ലകളിൽ ഹോട്സ്പോട്ടുകൾ ഇല്ല
ഡൽഹി: കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മുന്നൂറോളം ജില്ലകൾ ഇതിനകം തന്നെ കോവിഡ് രോഗമുക്തി നേടിക്കഴിഞ്ഞു.
കൂടാതെ, 197 ജില്ലകൾ നോൺ - ഹോട്സ്പോട് ആണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷവർദ്ധൻ അറിയിച്ചതാണ് ഇക്കാര്യം.
ഹോട്സ്പോട് ജില്ലകൾ നോൺ ഹോട്സ്പോട് ജില്ലകളായി മാറി കൊണ്ടിരിക്കുകയാണെന്നും ഹർഷ വർദ്ധൻ പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ട്. ഹോട്സ്പോട് ജില്ലകൾ നോൺ ഹോട്സ്പോട് ജില്ലകളായി മാറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 66 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. എയിംസ് ട്രോമ സെന്റർ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കഴിഞ്ഞ 14 ദിവസത്തിനിടയിൽ 48 ജില്ലകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 21 ദിവസത്തിനിടയിൽ 31 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 16 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല" - ഡോ ഹർഷ വർദ്ധൻ പറഞ്ഞു.
إرسال تعليق