സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് രോഗമുക്തി; കാസർകോട് 2 പേർക്ക് രോ​ഗം ഭേദമായി

(www.kl14onlinenews.com) (25-Apr-2020)

സംസ്ഥാനത്ത് ഇന്ന് 
ഏഴ് പേര്‍ക്ക് രോഗമുക്തി;
കാസർകോട് 2 പേർക്ക് 
രോ​ഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാരാണ്. ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. 7 പേർ രോഗമുക്തരായി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുപേർ വീതവും വയനാട്ടിൽ ഒരാളുമാണ് രോഗമുക്തരായത്.

കോഴിക്കോട് ഇന്ന് 84 വയസുകാരന്‍ രോഗമുക്തി നേടി. കൂത്തുപറമ്പ് സ്വദേശിയാണ്. ഇത് കേരളത്തിന് നേട്ടമാണ്

സംസ്ഥാനത്ത്
ആകെ രോഗബാധിതരുടെ എണ്ണം 457. ആകെ രോഗമുക്തരുടെ എണ്ണം 331. ഇപ്പോൾ ചികിൽസയിലുള്ളത് 116 പേരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2144 പേർ നിരീക്ഷണത്തിലുണ്ട്. 20,580 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. പ്രവാസികളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടി കേന്ദ്രത്തെ അറിയിച്ചു. അതിലും കേന്ദ്രം അഭിനന്ദിച്ചു. ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

أحدث أقدم