സൗദിയില്‍ കോവിഡ് കേസുകള്‍ പന്ത്രണ്ടായിരം കടന്നു പുതുതായി 1,141പേരിൽ കൂടി രോഗം അഞ്ച് കോവിഡ് മരണം

(www.kl14onlinenews.com) (22-Apr-2020)

സൗദിയില്‍ കോവിഡ് കേസുകള്‍ പന്ത്രണ്ടായിരം കടന്നു പുതുതായി 1,141പേരിൽ കൂടി രോഗം, 
അഞ്ച് കോവിഡ് മരണം

റിയാദ് :
സൌദിയില്‍ കോവി‍ഡ് ബാധിച്ച് അഞ്ച് മരണവും 1141 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. മരിച്ച അഞ്ച് പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് ആകെ മരണ സംഖ്യ 114 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12772 ആയി. 10846 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മക്കയില്‍ ആകെ മരണ സംഖ്യ 45 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ 1812 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.
മക്കയില്‍ 315, ഹുഫൂഫ് 240, റിയാദ് 164, മദീന 137, ജിദ്ദ 114 എന്നിങ്ങിനെയാണ് ഇന്ന് നൂറിന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ച മേഖലകള്‍. വിശദമായ പട്ടിക താഴെ.
ആകെ കേസുകള്‍ മക്കയില്‍ മാത്രം 3172 ആയി. 345 പേര്‍ക്കാണ് മക്കയില്‍ ആകെ രോഗമുക്തി. റിയാദില്‍ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2522 ആയി. മദീനയിലും രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 2245 ആയി. ജിദ്ദ 2049, ദമ്മാം 825, ഹുഫൂഫ് 773, ഖതീഫ് 198 എന്നിങ്ങിനെയാണ് ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. റിയാദില്‍ രോഗമുക്തി 620 ആയി.


Post a Comment

Previous Post Next Post