(www.kl14onlinenews.com) (23-Apr-2020)
കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു:
കാസർകോട് ഇന്നും പുതിയ കോവിഡ് കേസുകളില്ല,
ഇന്ന് 6 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാല്, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം കേസുകളുമാണുണ്ടായത്. 8 പേർക്ക് രോഗം ഭേദമായി. കാസര്‍കോട് 6, മലപ്പുറം, കണ്ണൂർ 1 വീതം കേസുകൾ നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 2 പേർ വിദേശത്തു നിന്നെത്തി. സമ്പർക്കം വഴി നാലു പേർക്കും രോഗം ബാധിച്ചു. 447 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര്‍ ഇപ്പോൾ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. 23876 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ്. ഇന്ന് 148 പേര്‍ ആശുപത്രിയിലെത്തി. ഇതുവരെ 21334 സാംപിളുകൾ പരിശോധിച്ചു. 20326 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരും. കണ്ണൂരിൽ നിരീക്ഷണത്തിൽ 2592 പേർ ഉണ്ട്. കാസർകോട് 3126 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് 2770, മലപ്പുറം 2465 എന്നിങ്ങനെയും ആൾക്കാർ നിരീക്ഷണത്തിലാണ്.
إرسال تعليق