(www.kl14onlinenews.com) (08-Jan-2020)
ചന്ദ്ര ശേഖർ ആസാദിന്റെ മോചനത്തിനായുള്ള പിഡിപി യുടെ സമരം ശ്ലാഘനീയം -
എം സി കമറുദ്ദീൻ
ഉപ്പള:
രാജ്യത്ത് ജനാതിപത്യ സമരങ്ങളെ ഭയക്കുന്ന മോഡി സർക്കാർ തങ്ങളുടെ ചൊൽപ്പടിക്ക് നിൽകാത്തവരെ നിയമം ദുരുപയോഗം ചെയ്തു കൊണ്ട് ജയിലിലടക്കുന്നു ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ചന്ദ്ര ശേഖർ ആസാദ്. രാജ്യത്ത് എൻ ആർ സി സി എ എ വിരുദ്ധ സമരങ്ങൾ വ്യാപകമായി നടക്കുന്നുണ്ട് എന്നാൽ സമരത്തിന്ന് നേതൃത്വം നൽകിയതിന്റെ പേരിൽ നീതി നിഷേധിക്കപെട്ട് ജയിലിൽ കഴിയേണ്ടി വന്ന ചന്ദ്ര ശേഖർ ആസാദിന്റെ മോചനത്തിന്ന് വേണ്ടി ആസാദി നൈറ്റ് സംഘടിപ്പിച്ച പിഡിപി യുടെ സമരം വ്യത്യസ്തവും അഭിനന്ദനീയവുമാണ് എന്ന് മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീൻ പറഞു പിഡിപി ഉപ്പളയിൽ സംഘടിപ്പിച്ച ആസാദി നൈറ്റ് സമരത്തിന്റെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നീതി നിഷേധം മറ്റാരേക്കാളും അനുഭവിച്ച രാഷ്ട്രീയ നേതാവാണ് മഅദനി അത്കൊണ്ട് തന്നെ മറ്റൊരാളുടെ നീതി നിഷേധത്തിനെതിരെ ശബ്ദിക്കാൻ പിഡിപി ക്കും കാലേ കൂട്ടി ഫാസിസ്റ്റ് ഭീകരതെയെ കുറിച്ച് പ്രവചിച്ച മഅദനിക്കും സാധിച്ചു ഈ സമരം തീർച്ചയായും വേറിട്ട സമരമാണെന്നും ഫാസിസ്റ്റ് സർക്കാരിന്റെ കരാള ഹസ്തങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നിരന്തരം പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു കോൺഗ്രസ് നേതാവ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാൻ ഹർഷദ് വോർക്കാടി സമസ്ത നേതാവ് സയ്യിദ് സൈഫുള്ള തങ്ങൾ എസ് വൈ എസ് നേതാവ് ആവളം സിദ്ദീഖ് സകാഫി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌എ കെ എം അഷ്‌റഫ് മഞ്ചേശ്വരം പ്രെസ്സ് ക്ലബ് സെക്രട്ടറി ആരിഫ് മച്ചംപാടി സിപിഎം നേതാവ് സാദിക്ക് ചെറുക്കോളി വെൽഫയർ പാർട്ടി ജില്ലാ സമിതി അംഗം സലീഹ ഇല്യാസ് എസ് ഡി പി ഐ നേതാവ് ഹമീദ് ഹൊസങ്കടി തുടങ്ങിയവർ ഐക്യ ദാർഢ്യ പ്രഭാഷണം നടത്തി. പിഡിപി നേതാക്കളായ എസ് എം ബഷീർ ഇസ്മായിൽ ആരിക്കാടി ഫാറൂഖ് തങ്ങൾ എം ടി ആർ ഹാജി ആബിദ് മഞ്ഞംപാറ അബ്ദുള്ള ബദിയഡ്ക കെപി മുഹമ്മദ് അഷ്‌റഫ് ബോവിക്കാനം മൂസ അടക്കം അഫ്സർ മള്ളങ്കൈ കാദർ ആദൂർ ധനഞ്ജയ് മഞ്ചേശ്വർ കാദർ ലബ്ബൈക് അഷ്‌റഫ് ആരിക്കാടി ഹനീഫ പോസോട് മുഹമ്മദ് ഗുഡ്ഡ് കാലിദ് ഭാഷ അബ്ദുൽ റഹ്മാൻ ബേക്കൂർ അഷ്‌റഫ് ബേക്കൂർ മുനീർ പോസോട് സലീം ഷിറിയ ഇബ്രാഹിം പാവൂർ അഷ്‌റഫ് പോസോട് തുടങ്ങി യവർ നേതൃത്വം നൽകി പിഡിപി ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ പുത്തികെ അധ്യക്ഷത വഹിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി ജാസിർ പോസോട് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു.
Post a Comment