(www.kl14onlinenews.com) (08-Jan-2020)
ഇറാനിലെ വിമാനദുരന്തം; 180 യാത്രക്കാരും മരിച്ചെന്ന് സ്ഥിരീകരണം
ടെഹ്‌റാൻ :
യുക്രൈൻ വിമാനം ഇറാനിൽ തകർന്ന് 180 പേര്‍ കൊല്ലപ്പെട്ടു. 180 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് വിശദീകരണം. യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. ടെഹ്റാനിലെ ഇമാം ഖുമേനി എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.
ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്നു യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ ഇടയാക്കിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
The Associated Press
✔
@AP
A Ukrainian airplane carrying 180 passengers and crew has crashed near the airport in Tehran, Iranian state TV reports. http://apne.ws/DzesCRA
യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നത്. തകര്‍ന്ന വിമാനത്തിന് നാലു വര്‍ഷം മാത്രമാണ് പഴക്കം.
إرسال تعليق