'നാട്ടൊരുമ' ലഹരിവിരുദ്ധ സന്ദേശവുമായി ഖത്തറിൽ കെഎംസിസി മൊഗ്രാൽ പുത്തൂർ സംഗമം

(www.kl14onlinenews.com)
(11-APR-2025)

നാട്ടൊരുമ' ലഹരിവിരുദ്ധ സന്ദേശവുമായി ഖത്തറിൽ കെഎംസിസി മൊഗ്രാൽ പുത്തൂർ സംഗമം

ദോഹ: പ്രവാസിയിലെ ജീവിതത്തിനിടയിലും നാടിന്റെ സ്മൃതികളെ പുതുക്കി മനസ്സിൽ പതിപ്പിച്ച്, ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ‘നാട്ടൊരുമ’ സംഗമം ശ്രദ്ധേയമായി.

ലഹരി ഉപയോഗത്തിന്റെ ഭീകരത തിരിച്ചറിയിച്ച് സാമൂഹികമായ ഉത്തരവാദിത്തം ഉദ്ബോധിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ‘നവബോധം’ എന്ന പേരിൽ അവതരിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ പ്രതിജ്ഞയോടെ തുടക്കം കുറിച്ചു. അഷ്‌റഫ് മഠത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

“ഇന്നലെകളിലെ നമ്മൾ, ഇന്നത്തെ യുവജനത്തെ നാളത്തേക്ക് വേണ്ടി വാർത്തെടുക്കണം” എന്ന പ്രമേയത്തിൽ നീണ്ടുചെല്ലുന്ന ‘നാട്ടൊരുമ’, പ്രവാസി മലയാളികളിലുടനീളം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

പണ്ടത്തെ നാടൻ കായിക മത്സരങ്ങൾ, സംസ്‌ക്കാരിക അവതരണങ്ങൾ, നാടൻ വിഭവങ്ങളുടെ രുചികൾ എന്നിവ പരിപാടിയെ കൂടുതൽ മധുരമാക്കി. പ്രവാസത്തിലും നാടൻ സംസ്‌കാരം എങ്ങിനെയാണ് സൂക്ഷിക്കേണ്ടതെന്നതിന് ഇതൊരു മാതൃകയാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പരിപാടി ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റ്‌ ആദം കുഞ്ഞി തളങ്കര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്ത് അധ്യക്ഷനായിരുന്നു. ജെനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതവും നിർവഹിച്ചു.

ചടങ്ങിൽ പങ്കെടുത്ത പ്രമുഖരിൽ അലി ചെരൂർ, ഷാനിഫ് പൈക, ഹാരിസ് എരിയാൽ, ഷഫീക് ചെങ്കള, ജാഫർ കല്ലങ്ങാടി, നവാസ് ആസാദ് നഗർ, റഹീം ചൗകി, കെബി റഫീഖ്, ഹമീദ്, ഹാരിസ് ചൂരി, റിയാസ് മാന്യ, ഷെരീഫ്, നൗഷാദ് പൈക, റഹീം ഗ്രീൻലാൻഡ്, അക്‌ബർ കടവത്, സിദ്ദിഖ് പടിഞ്ഞാറ്, റഹീം ബളൂർ, മാഹിൻ ബ്ലാർകോഡ്, ഷാനവാസ് തളങ്കര, മുഹമ്മദ് കുഞ്ഞി എന്നിവരുള്‍പ്പെടുന്നു.

Post a Comment

أحدث أقدم