(www.kl14onlinenews.com)
(02-Feb-2025)
മലപ്പുറം: എളങ്കൂരിൽ യുവതി ഭര്‍തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് കസ്റ്റഡിയിൽ. എളങ്കൂർ സ്വദേശി പ്രഭിനെയാണ് മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രഭിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
2023 മെയ് മാസത്തിലാണ് വിഷ്ണുജയും പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.
Post a Comment