(www.kl14onlinenews.com)
(26-Feb-2025)
റെയിൽവേ യാത്രാ ദുരിതം കാസർകോട് ജില്ലാ പാസഞ്ചേഴ്സ് അസോസിയേഷൻ കോഡിനേഷൻ മീറ്റ് ആൻഡ് ടോക്ക് സംഘടിപ്പിച്ചു
കാസർകോട് : വർഷങ്ങൾ ഏറെയായി ദുരിതം പേറി യാത്ര ചെയ്യുന്ന മലബാർ നിവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുന്നതിനും നിരന്തരം പിന്തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി കാസർകോട് ജില്ലാ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻസ് കോഡിനേഷന്റെ നേതൃത്വത്തിൽ മീറ്റ് ആൻഡ് ടോക്ക് 2025 സംഘടിപ്പിച്ചു. കാസർകോട് താളിപ്പടുപ്പിലുള്ള ഉടുപ്പി ഗാർഡൻ റസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യോഗം മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.
ഷോർണൂർ മംഗലാപുരം മെമു അനുവദിക്കുക കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറിനെ മംഗലാപുരം അല്ലെങ്കിൽ മഞ്ചേശ്വരം വരെ നീട്ടുക, ഷോർണൂർ കണ്ണൂർ സ്പെഷ്യൽ ട്രെയിൻ കാസർഗോഡ് വരെ നീട്ടുക, അന്ത്യോദയ എക്സ്പ്രസ് ആഴ്ചയിൽ 6 ദിവസം ഓടിക്കുക എന്നീ നാല് പ്രധാന ആവശ്യങ്ങളാണ് ബന്ധപ്പെട്ടവരുടെ മുന്നിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഉന്നയിക്കുന്നത്. റെയിൽവേക്ക് പുതിയ ചെലവുകളോ പ്രത്യേക നഷ്ടങ്ങളോ ഇല്ലാതെ ഏറ്റവും എളുപ്പത്തിൽ തീരുമാനിക്കാൻ പറ്റുന്ന നാല് പ്രധാന നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ആ വിഷയങ്ങളിൽ നിരന്തര പോരാട്ടം നടത്തുക എന്നുള്ള വലിയ തീരുമാനമാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടായത്. യാത്രക്കാരെ ബാധിക്കുന്ന മറ്റു ചെറിയ വിഷയങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.
മുഹമ്മദ് നിസാർ പെർവാഡ് ആവശ്യ വിശദീകരണം നടത്തി. ഡോക്ടർ ജമാൽ അഹമ്മദ്, സണ്ണി ജോസഫ്, വിബിൻ എം ജി, ഫറൂഖ് ആസ്മി, സൂര്യനാരായണ ഭട്ട്, ആനന്ദൻ കെ പെരുമ്പള, ഭാസ്കര കെ, മുനീർ എം എം, ഷെരീഫ് ബോസ് എന്നിവർ സംസാരിച്ചു.
നഹാസ് പി മുഹമ്മദ്, കെ നാഗരാജ, അഡ്വക്കേറ്റ് അൻവർ ടി ഇ, സുബൈർ പള്ളിക്കാൽ, ബദറുദ്ദീൻ പി എം ചിത്താരി, ഷെഫീഖ് തെരുവത്ത്, അബ്ദുൽ മജീദ് കെ എ മഞ്ചേശ്വരം, അബ്ദുൽ ലത്തീഫ് ബബ്ല, സത്താർ, കരീം ചൗക്കി, മനോജ് കുമാർ കെ, ഷക്കീഫ്, ശൈലേഷ് കെ, അബ്ദുൽ ഷെരീഫ് എം, ലിബിൻ ഗംഗാധരൻ, ഹിബ ലത്തീഫ് എന്നിവർ പങ്കെടുത്തു.
നാസർ ചെർക്കളം സ്വാഗതവും ഷിനി ജയ്സൺ നന്ദിയും പറഞ്ഞു.
Post a Comment