(www.kl14onlinenews.com)
(02-Feb-2025)
സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് പീഡനം; മലപ്പുറത്തെ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം
മലപ്പുറം: മഞ്ചേരി എളംങ്കൂർ പേലേപ്പുറത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ആരോപിച്ചത്. സൗന്ദര്യം കുറവാണെന്നും ജോലി ഇല്ലെന്നും പറഞ്ഞു ഭർത്താവ് പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം. ഇതിന് ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണം. സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍.
വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) ഭർതൃ വീട്ടിൽ മരിച്ചത്. വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയിൽ ആയിരുന്നു. അച്ഛൻ ഇടപെടേണ്ട കാര്യം വരുമ്പോൾ പറയാമെന്നും മൂന്നാമതൊരാൾ ഇടപെട്ടാൽ തനിക്ക് പ്രശ്നമാണെന്നും അതൊക്കെ താൻ ശരിയാക്കുമെന്ന് വിഷ്ണുജ പറഞ്ഞിരുന്നുവെന്നും പിതാവ്.
തന്റെ മകളെ മർദ്ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. പ്രഭിന് ക്രിമിനൽ സ്വഭാവമാണ്. മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്നതടക്കം ഇപ്പോൾ പുറത്തുവരികയാണ് എന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞതായി റിപ്പോർട്ട്.
ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
Post a Comment