(www.kl14onlinenews.com)
(01-Feb-2025)
കേന്ദ്ര ബജറ്റ് 2025; കാൻസർ മരുന്നുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയും; വില കൂടുന്നവ, കുറയുന്നവ അറിയാം
ന്യൂഡൽഹി: ജനപ്രിയ പ്രഖ്യാപനങ്ങളാൽ ശ്രദ്ധേയമാവുകയാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ആദായ നികുതിയുടെ പരിധി ഉയർത്തിയതാണ് നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റിലെ ഞെട്ടിക്കുന്ന തീരുമാനം.
12 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ലെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. കേന്ദ്ര ബജറ്റിലൂടെ ഏതൊക്കെ വസ്തുക്കൾക്ക് വില കുറയുകയും കൂടുകയും ചെയ്യുമെന്നത് പരിശോധിക്കാം
വില കുറയുന്നവ
മൊബൈൽ ഫോണുകൾക്ക് വില കുറയും. മൊബൈൽ ഫോൺ ബാറ്ററി ഉൽപ്പാദനവുമായി ബന്ധപ്പെട്ടുള്ള നികുതി കുറയ്ക്കുന്നതോടെ ഫോണുകൾക്ക് വില കുറയുന്നത്.
36 ജീവൻ രക്ഷാ മരുന്നുകളുടെ വില കുറയും. കാൻസർ, അപൂർവ്വ രോഗങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നുകളുടെയും കസ്റ്റംസ് ഡ്യൂട്ടി ബജറ്റിൽ കുറച്ചതോടെയാണ് ഇവയുടെ വിലയിലും കുറവുണ്ടാകുന്നത്.
ഇവി ബാറ്ററികളുടെ വില കുറയും. ഇലക്ട്രോണിക് വാഹനവിപണയിൽ മുന്നേറ്റം ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഇവയുടെ വിലയിലും കുറവുണ്ടായത്. സിങ്ക്, ലിഥിയം-അയൺ ബാറ്ററി, ചെരുപ്പ്, തുകൽ വെറ്റ് ബ്ലൂ ലെതർ എന്നിവയുടെയും വില കുറയും.
വില കൂടുന്നവ
ഫ്‌ളാറ്റ് പാനലുകളുടെ ഇറക്കുമതിയുടെ തീരുവയില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേയ്ക്ക് വില കൂടും.
നെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ക്കുള്ള വിലയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ അവശ്യ വസ്തുക്കളല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയ വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന വില ഉയരാനും സാധ്യതയുണ്ട്.
ഡൽഹി: സംരംഭകർക്ക് പ്രതീക്ഷ നൽകുന്ന ബജറ്റ് പ്രഖ്യാപനം നടത്തി ധനമന്ത്രി നിർമല സീതാരാമൻ. സ്റ്റാർട്ടപ്പുകൾക്ക് 20 കോടി വരെ വായ്പ അനുവദിക്കും. വനിതാ സംരംഭകർക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കും. നൈപുണ്യ വികസനത്തിന് 5 ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങും. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി വർധിപ്പിച്ചു. രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 75000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പറഞ്ഞു. ഇതുകൂടാതെ എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാൻസര്‍ സെന്‍ററുകള്‍ സ്ഥാപിക്കും.
കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും. കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി. പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും.
ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്‌ടിവിറ്റി ഉറപ്പാക്കും. അതേസമയം, രാജ്യത്തെ 23 ഐ.ഐ.ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
അഞ്ച് ഐ.ഐ.ടികളില്‍ അടിസ്ഥാനസൗകര്യങ്ങൾ വര്‍ധിപ്പിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. 2014ന് ശേഷം സ്ഥാപിച്ച ഐ.ഐ.ടികള്‍ക്കാവും പശ്ചാത്തലസൗകര്യ വികസനം. 6500 വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് വികസനം. പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment