തൊട്ടാൽ പൊള്ളും!റെക്കോർഡ് തകർത്ത് സ്വർണവില ; ഇന്ന് കൂടിയത് 960 രൂപ, പവന് 62,000ത്തിലേക്

(www.kl14onlinenews.com)
(31-jan-2025)

തൊട്ടാൽ പൊള്ളും!റെക്കോർഡ് തകർത്ത് സ്വർണവില ; ഇന്ന് കൂടിയത് 960 രൂപ, പവന് 62,000ത്തിലേക്


തിരുവനന്തപുരം: സർവകാല റെക്കോർഡ് തകർത്ത് സ്വർണവില (Gold Rate). ഇന്ന് പവന് 61,840 രൂപയായി ഉയർന്നു. പവന് 960 രൂപയാണ് വർധിച്ചത്. ഒരു ​ഗ്രാം സ്വർണത്തിന് 120 രൂപയാണ് കുത്തനെ ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു ​​​ഗ്രാം സ്വർണത്തിന്റെ വില 7730 രൂപയായി.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8,433 രൂപയാണ്.

ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒരു മാസം കൊണ്ട് പവന് കൂടിയത് 4,640 രൂപയാണ്. കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 60000-ന് മുകളിലേക്കുന്നത്.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും. വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന്റെ വില വര്‍ധനവ് വലിയ തിരിച്ചടിയാണ്. ജനുവരി മുതല്‍ മേയ് അവസാനം വരെ കേരളത്തില്‍ വിവാഹ സീസണ്‍ ആണ്. സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി പവന്‍വിലയ്ക്ക് പുറമെ കൊടുക്കേണ്ടി വരും.പുറമെ പണിക്കൂലിയും നൽകണം. പല ജുവലറികളും വ്യത്യസ്ത നിരക്കിലാണ് പണിക്കൂലി ഈടാക്കുന്നത്.


Post a Comment

Previous Post Next Post