(www.kl14onlinenews.com)
(26-jan-2025)
ന്യൂഡൽഹി: രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യതലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും പൂർത്തിയായിട്ടുണ്ട്. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടങ്ങും. രാവിലെ 10.30 ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടക്കും. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കും. ഒപ്പം കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാൻഡ് സംഘംവും കുതിരപ്പട്ടാളവുമെല്ലാം റെഡിയാണ്.
ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും.
ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി ഉയർത്തിക്കാട്ടുവാൻ പൗരന്മാരായ നാമോരുരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ൽ നമ്മുടെ രാജ്യം ഒരു റിപ്പബ്ലിക്കായി മാറിയതിൻ്റേയും 76 വർഷങ്ങൾ പിന്നിടുകയാണ്. രാജ്യമെങ്ങും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരുകയാണ്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനതയായി, നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ ഉയർത്തിക്കൊണ്ട് 76-ാമത് റിപ്പബ്ലിക് ദിനം അഭിമാനപൂർവം ആഘോഷമാക്കാം.
രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ന്, ഇന്ത്യ തങ്ങളുടെ സൈനിക ശക്തിയും ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകവും കർത്തവ്യ നിർവഹണവും പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. വാർഷിക പരേഡിൻ്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 16 ടാബ്ലോകളും, കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള 15 ടാബ്ലോകളും ആചാരപരമായ ബൊളിവാർഡിൽ നിന്ന് താഴേക്ക് ഇറങ്ങും. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റെ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും, ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചിംഗ് ബാൻഡ് സംഘം പരേഡിൽ പങ്കെടുക്കും. പരേഡിന് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് രാജ്യത്തെ നയിക്കും. ദേശീയ സല്യൂട്ട് ചടങ്ങോടെ പരേഡ് ആരംഭിച്ച് 90 മിനിറ്റ് നീണ്ടുനിൽക്കും.
Post a Comment