പാലക്കാടും മലപ്പുറത്തും 61.50 ലക്ഷം വിലമതിക്കുന്ന വ്യാജ സിഗരറ്റുകൾ പിടികൂടി 2025

(www.kl14onlinenews.com)
(31-jan-2025)

പാലക്കാടും മലപ്പുറത്തും 61.50 ലക്ഷം വിലമതിക്കുന്ന വ്യാജ സിഗരറ്റുകൾ പിടികൂടി

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പാലക്കാട്,മലപ്പുറം ജില്ലകളിൽ നടത്തിയ രഹസ്യ ഓപ്പറേഷനിൽ 61.50 ലക്ഷം രൂപ വിലമതിക്കുന്ന വിദേശനിർമിത ഇന്ത്യൻ വ്യാജ സിഗരറ്റുകൾ പിടികൂടി. 

ഏകദേശം 3.30 ലക്ഷം വ്യാജ സിഗരറ്റുകളാണ് പിടികൂടിയത്. വ്യാജ സിഗരറ്റ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

നികുതിവെട്ടിച്ചാണ് ഈ സിഗരറ്റുകൾ കടത്തിയിരുന്നത്.

മലപ്പുറത്തുനിന്നും പാലക്കാട്ടേക്ക് വിദേശനിർമിത ഇന്ത്യൻ വ്യാജ സിഗരറ്റുകൾ എത്തിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പരിശോധ നടത്തിയത്. 

ദേശീയപാതയിൽ ഒലവക്കോട് പുതുപരിയാരത്ത് പിക് അപ്പ് വാൻ തടഞ്ഞ് നടത്തിയ പരിശോധനയിൽ 15 കാർട്ടൺ ബോക്സുകളിൽനിന്ന് 1.50 ലക്ഷം വ്യാജ സിഗരറ്റുകൾ കണ്ടെടുത്തു.

കസ്റ്റംസ് സംഘം ഈ കാർട്ടൺ ബോക്സുകളുടെ ഉടമയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറം ജില്ലയിൽ വൻതോതിൽ വ്യാജ സിഗരറ്റ് സംഭരിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. 

തുടർന്ന് മലപ്പുറം ഹാഫ് വള്ളുവമ്പ്രത്തെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 1.80 ലക്ഷം വ്യാജ സിഗരറ്റ് പിടികൂടി. 

സംഭവത്തിൽ കസ്റ്റംസിൻ്റെ തുടരന്വേഷണം പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post