ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ 29-ാം വാഷികാഘോഷം ശനിയാഴ്ച മുതൽ

(www.kl14onlinenews.com)
(31-jan-2025)

ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ 29-ാം വാഷികാഘോഷം ശനിയാഴ്ച മുതൽ 

ചെമ്മനാട് :ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ 29-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 1 ,2 ശനി ,ഞായർ  തീയതികളിൽ നടക്കും .ഒന്നിന് നടക്കുന്ന രക്ഷിതാക്കളുടെ സംഗമം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉത്ഘാടനം ചെയ്യും .പ്രശസ്ത ട്രെയ്നർ ഹക്കീം മാസ്റ്റർ മാടക്കൽ രക്ഷിതാക്കളുമായി സംവദിക്കും .ചടങ്ങിൽ വെച്ച് ഈ അധ്യയന വര്ഷം വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകും .ഞായറാഴ്ച നടക്കുന്ന വാർഷിക സമ്മേളനം സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അധ്യക്ഷതയിൽ ചെമ്മനാട് ജമാഅത് കമ്മിറ്റി പ്രസിഡന്റും മുൻ മന്ത്രിയുമായ സി ടി അഹമ്മദ് അലി ഉത്ഘാടനം ചെയ്യും .പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ :ഖാദർ മാങ്ങാട് മുഖ്യാതിഥി ആയിരിക്കും .തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടക്കും

Post a Comment

Previous Post Next Post