(www.kl14onlinenews.com)
(24-jan-2025)
നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ,
കാസര്‍കോട് : നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ സമാപനം 26 ഞായറാഴ്‌ച കാസര്‍കോട് മുനിസിപ്പല്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍.
റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന .ദേശി ബീറ്റ്‌സ് സംഗിത സന്ധ്യയോടെയാണ് ഒരു മാസം നീണ്ടു നിന്ന പരിപാടിക്ക് സമാപനം കുറിക്കുന്നത്. പുതുതലമുറയിലെ ഗായകനായ ജംഷീദ് മഞ്ചേരി നയിക്കുന്ന ഗാനസന്ധ്യില്‍ തെന്നിന്ത്യന്‍ ഗായിക സന്ധ്യ സുവര്‍ണ്ണ, സിങ്കിങ്ങ് കപ്പ്‌ള്‍ റമീസ് റിയാന, റഫി ഗാനങ്ങളീലൂടെ പ്രശസത്‌നായ മുഹമ്മദ് ഹനീഫ് മാംഗ്ലൂര്‍ എന്നിവര്‍ ഗാനങ്ങളവതരിപ്പിക്കും.
വൈകുന്നരം 6 മണിക്ക് നൂറ്റാണ്ടിന്റെ സ്‌നേഹാദരത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നൗഷാദ് സിറ്റിഗോള്‍ഡ്, സി.എ മുഹമ്മദ് ചെര്‍ക്കള, ഷാഫി പാറക്കട്ട, സി.കെ അബ്‌ദുല്ല ചെര്‍ക്കള, അബൂബക്കര്‍ തുരുത്തി, അഡ്വ.ബോവിഞ്ച അബ്‌ദുല്ല എന്നിവറെ ആദരിക്കും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനവും നിര്‍വ്വഹിക്കും.
ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. നഗര സഭാ ചെയര്‍മാന്‍ അബ്ബാസ് ബിഗം സ്‌നേഹാദരം നല്‍കും. ഒ.എസ്.എ പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.പി ഷാഫി ഹാജി, അബ്‌ദുല്‍ കരീം സിറ്റിഗോള്‍ഡ് , അബ്‌ദുല്‍ റൗഫ് സുല്‍ത്താന്‍ ഗോള്‍ഡ്, ഡോ.മൊയ്‌തീന്‍ ജാസിര്‍ അലി, ആബ്‌ദുല്‍ ഖാദിര്‍ ഡി.ജി, ഡോ.മുസ്‌തഫ സി.ടി, വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഹാരിസ് പൂരണം നന്ദിയും പറയും.
Post a Comment