നെന്മാറ ഇരട്ടക്കൊല; പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു

(www.kl14onlinenews.com)
(30-jan-2025)

നെന്മാറ ഇരട്ടക്കൊല; പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു

പാലക്കാട് നെന്മാറ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെത്ത് പൊലീസ്. പിഡിപിപി ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധക്കാർ മതിൽ തകർക്കുകയും ഗേറ്റ് അടർത്തി മാറ്റുകയും ചെയ്തിരുന്നു. 

നിലവിൽ പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫെബ്രുവരി 12 വരെയാണ റിമാന്‍ഡ് ചെയ്തത്. വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

മകളുടേയും മരുമകന്‍റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും  ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.
കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും  ചെന്താമര കോടതിയോട് പറഞ്ഞു. തന്‍റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തതെന്നും പ്രതി കൂട്ടിച്ചേർത്തു.

പോലീസ് പിടികൂടിയതിൻ്റെയല്ലാതെ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നാണ് ചെന്താമരയോട് കോടതി ആദ്യം ചോദിച്ചത്. എന്നാല്‍ തനിക്ക് ചിലകാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്. തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തുകഴിഞ്ഞു എന്നായിരുന്നു ചെന്താമരയുടെ ഭാഷ്യം. മകള്‍ എന്‍ജിനീയറാണെന്നും മരുമകന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണെന്നും കോടതിയോട് പറഞ്ഞ പ്രതി അവരുടെ മുന്നില്‍ തല കാണിക്കാന്‍ വയ്യെന്നും കൂട്ടിച്ചേര്‍ത്തു.

വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ചെന്താമരയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലെത്തിച്ചത്. കോടതിയില്‍ വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. റിമാന്‍ഡ് ചെയ്തശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റും

Post a Comment

Previous Post Next Post